വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ ഡ്രൈവിങ് ടെസ്റ്റിനെത്തിയ വീട്ടമ്മയെ മോട്ടോർ വാഹന ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പരാതിക്കാരിയുടെ അടിസ്ഥാനത്തിൽ വടകര പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വടകര ചെമ്മരത്തൂർ റോഡിൽ വച്ചുള്ള ഡ്രൈവിംഗ് റോഡ് ടെസ്റ്റ് നടത്തുന്ന സമയത്ത് മോട്ടോർ വാഹന ഉദ്യോഗസ്ഥൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് യുവതി പറഞ്ഞത്.
ഡിവൈഎസ്പി ഓഫിസിലെത്തി യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു. പരാതി വടകര പൊലിസിന് കൈമാറി. പരാതിയെ തുടർന്ന് കേസെടുത്ത പോലീസ് മോട്ടോർ വാഹന ഉദ്യോഗസ്ഥനോട് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. യുവതിയുടെ പരാതിയിൽ മേൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയുടെ പരാതി പിന്നീട് വടകര പോലീസിലേക്ക് കൈമാറുകയും ചെയ്തു.
ചെമ്മരത്തൂർ വെച്ചായിരുന്നു ഡ്രൈവിംഗ് ടെസ്റ്റ്. എച്ച് പാസായതിനുശേഷം പിന്നീട് റോഡ് ടെസ്റ്റിന് വേണ്ടി പോകുമ്പോഴായിരുന്നു സംഭവം. കോട്ടപ്പള്ളി ആയഞ്ചേരി ഭാഗത്തേക്ക് ആയിരുന്നു യുവതിയെ ടെസ്റ്റിന് റോഡ് വേണ്ടി കൊണ്ടുപോയത്. ടെസ്റ്റിനു വേണ്ടി യുവതിയെ കൂടാതെ മൂന്നുപേർ കൂടി ആ വാഹനത്തിൽ ഉണ്ടായിരുന്നു. മൂന്നുപേർ കയറി അവസാനമായിരുന്നു പരാതിക്കാരിയായ യുവതി വണ്ടിയിലേക്ക് കയറിയത്. എല്ലാവരും ഇറങ്ങിയ ശേഷമായിരുന്നു യുവതിയോട് അപമര്യാദയായി പെരുമാറിയത്.
Post Your Comments