KottayamNattuvarthaLatest NewsKeralaNews

ബാ​റി​ലു​ണ്ടാ​യ ത​ര്‍ക്കത്തിൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം : ഒരാൾ പിടിയിൽ

പേ​രൂ​ര്‍ തെ​ള്ള​കം ക​രി​മ്പ​ന​ക്കാ​ല സ​തീ​ഷി(30)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

ഏ​റ്റു​മാ​നൂ​ര്‍: ബാ​റി​ലു​ണ്ടാ​യ ത​ര്‍ക്ക​ത്തെ​ത്തു​ട​ര്‍ന്ന് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ൾ അ​റ​സ്റ്റിൽ. പേ​രൂ​ര്‍ തെ​ള്ള​കം ക​രി​മ്പ​ന​ക്കാ​ല സ​തീ​ഷി(30)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​റ്റു​മാ​നൂ​ര്‍ പൊലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്ക് ചെ​യ്തതിനെ ചൊല്ലി തർക്കം, വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മിച്ചു : മൂന്നുപേർ പിടിയിൽ

ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍ന്ന് തെ​ള്ള​ക​ത്തു​ള്ള ബാ​റി​നു​ള്ളി​ല്‍ വ​ച്ച് യു​വാ​വി​നെ അ​സ​ഭ്യം പ​റ​യു​ക​യും പു​റ​ത്തു​വ​ച്ച് ഇ​യാ​ളെ മ​ര്‍ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.ബാ​റി​നു​ള്ളി​ല്‍ യു​വാ​വ് ഇ​രു​ന്ന ടേ​ബി​ളി​നു സ​മീ​പം പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ ഛ​ര്‍ദി​ച്ച​ത് യു​വാ​വ് ചോ​ദ്യം ചെ​യ്തു. തു​ട​ര്‍ന്നു​ണ്ടാ​യ വാ​ക്കു​ത​ര്‍ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഏ​റ്റു​മാ​നൂ​ര്‍ പൊലീ​സാ​ണ് പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സ​തീ​ഷി​നെ പി​ടി​കൂ​ടി​യ​ത്. മ​റ്റു പ്ര​തി​ക​ള്‍ക്കുവേ​ണ്ടി തെര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. എ​സ്എ​ച്ച്ഒ പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ര്‍ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button