IdukkiNattuvarthaLatest NewsKeralaNews

വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കെത്തിച്ച എം​ഡി​എം​എ പി​ടി​കൂ​ടി : നാലുപേർ അറസ്റ്റിൽ

മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ മാ​റാ​ടി കീ​രി​മ​ട​യി​ൽ ബേ​സി​ൽ (23), പെ​രു​മ​റ്റം കൂ​ട്ടി​ക്ക​ൽ സൈ​ന​സ് (26), വെ​ള്ളൂ​ർ​കു​ന്നം​ഭാ​ഗം പു​ത്ത​ൻ​പു​ര​യി​ൽ അ​സ്‌ലം (26), ക​ണ്ടാ​പ​റ​മ്പി​ൽ സാ​ബി​ത്ത് (29) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

മു​ട്ടം: വി​ദ്യാ​ർത്ഥി​ക​ൾ​ക്കാ​യി വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ച എം​ഡി​എം​എയുമായി നാ​ലു പേ​ർ അ​റ​സ്റ്റി​ൽ. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ മാ​റാ​ടി കീ​രി​മ​ട​യി​ൽ ബേ​സി​ൽ (23), പെ​രു​മ​റ്റം കൂ​ട്ടി​ക്ക​ൽ സൈ​ന​സ് (26), വെ​ള്ളൂ​ർ​കു​ന്നം​ഭാ​ഗം പു​ത്ത​ൻ​പു​ര​യി​ൽ അ​സ്‌ലം (26), ക​ണ്ടാ​പ​റ​മ്പി​ൽ സാ​ബി​ത്ത് (29) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : 5ജി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത, ‘5ജി ഗിയറുമായി’ ആമസോൺ

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ഇവരെ മ​ല​ങ്ക​ര ഡാ​മി​നു സ​മീ​പ​ത്തു​ നി​ന്നാണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ ​നി​ന്ന് വി​പ​ണി​യി​ൽ 34,000 രൂ​പ വി​ല​വ​രു​ന്ന 11.3 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

മു​ട്ട​ത്തെ പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നൽകാനായി എ​ത്തി​ച്ച​താ​ണ് ല​ഹ​രി​വ​സ്തു​വെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു. എം​ഡി​എം​എ​ കടത്തിയ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി : 9 വർഷത്തിന് ശേഷം പ്രതി മലപ്പുറത്ത് പിടിയിൽ

തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എം.​ആ​ർ. മ​ധു​ബാ​ബു, മു​ട്ടം എ​സ്ഐ ഷാ​ജ​ഹാ​നും ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. എം​ഡി​എം​എ​യു​ടെ ഉ​റ​വി​ടം അ​റി​യു​ന്ന​തി​നാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മു​ട്ടം എ​സ്എ​ച്ച്ഒ പ്രി​ൻ​സ് പ​റ​ഞ്ഞു.

എ​സ്‌​സി​പി​ഒ​മാ​രാ​യ മ​ഹേ​ഷ് ഈ​ഡ​ൻ, സി​യാ​ദ് ബീ​ൻ, ജോ​യി, സ​തീ​ഷ്, സു​ദീ​പ്, സി​പി​ഒ​മാ​രാ​യ ന​ദീ​ർ മു​ഹ​മ്മ​ദ്, അ​നൂ​പ്, ടോം ​സ്ക​റി​യ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button