AlappuzhaLatest NewsKeralaNattuvarthaNews

ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലിടിച്ച് സൈനികൻ മരിച്ചു

മുതുകുളം വടക്ക് കൊട്ടാരത്തിൽ വടക്കതിൽ വിഷ്ണു (32) ആണ് മരിച്ചത്

മുതുകുളം: ആലപ്പുഴയില്‍ ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലിടിച്ച് സൈനികൻ മരിച്ചു. മുതുകുളം വടക്ക് കൊട്ടാരത്തിൽ വടക്കതിൽ വിഷ്ണു (32) ആണ് മരിച്ചത്.

Read Also : പോലീസ് അറസ്റ്റ് ചെയ്യാൻ വരുമ്പോൾ രക്തസമ്മർദ്ദം ഇരട്ടിച്ച് ആശുപത്രിയിൽ ആയവരെ പരിഹസിക്കുന്ന സിന്ധു ആശുപത്രിയിൽ! കുറിപ്പ്

കഴിഞ്ഞദിവസം പുലർച്ചെ നാലു മണിയോടെ കായംകുളം- കാർത്തികപ്പള്ളി റോഡിൽ മുരിങ്ങച്ചിറ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലിടിക്കുകയായിരുന്നു. എയർഫോഴ്സ് അംബാല യൂണിറ്റിലെ സൈനികനായിരുന്നു വിഷ്ണു. ഒരാഴ്ച മുൻപാണ് വിഷ്ണു നാട്ടിലെത്തിയത്.

Read Also : ബ്ളാസ്റ്റേഴ്‌സിനെ ‘തോൽപ്പിച്ച്’ മുംബൈയിലെത്തിയ ഛേത്രിക്കും ബെംഗളൂരു എഫ്സിക്കും മുംബൈ ഫാൻസിന്റെ വക ചീത്തവിളി – വീഡിയോ

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് നടക്കും. ഭാര്യ: എ.എസ്.ആര്യ. മക്കൾ: അവന്തിക, അവനിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button