IdukkiLatest NewsKeralaNattuvarthaNews

വി​വാ​ഹാ​ലോ​ച​ന​യു​മാ​യി യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​ : യു​വാ​വ് പി​താ​വി​നെ മ​ർ​ദ്ദി​ച്ചതായി പരാതി

മ​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രേ തൊ​ടു​പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്തു

തൊ​ടു​പു​ഴ: വി​വാ​ഹാ​ലോ​ച​ന​യു​മാ​യി യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് യു​വ​തി​യു​ടെ പി​താ​വി​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​വുമായി ബന്ധപ്പെട്ട് മ​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രേ തൊ​ടു​പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Read Also : സ്റ്റാർലിങ്കിന്റെ ലോ എർത്ത് ഓർബിറ്റിലെ ഉപഗ്രഹ ശൃംഖലയ്ക്ക് സമാനമായി ഉപഗ്രഹങ്ങൾ വിന്യസിക്കാനൊരുങ്ങി ചൈന

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി​യു​ടെ വീ​ട്ടി​ൽ ഇ​യാ​ൾ വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന​യു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ വീ​ഡി​യോ കോ​ളി​ൽ വി​ളി​ച്ചു ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു വീ​ട്ടു​കാ​ർ വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ പെ​ണ്‍​കു​ട്ടി​യു​ടെ അ​നു​ജ​ത്തി​യെ വി​വാ​ഹം​ ക​ഴി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​യി യുവാവിന്റെ അ​ടു​ത്ത ആ​വ​ശ്യം. ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ ഇ​യാ​ൾ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തിയിൽ പറയുന്നത്.

പരിക്കേറ്റ പിതാവ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​തി​നി​ടെ യു​വാ​വി​നും മ​ർ​ദ്ദ​ന​മേ​റ്റ​താ​യി ആ​രോ​പ​ണ​മു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button