Latest NewsNewsIndia

മകനും മരുമകളും വേണ്ടരീതിയിൽ പരിചരിക്കുന്നില്ല: ഒന്നരക്കോടി രൂപയുടെ സ്വത്തുക്കൾ ഗവർണർക്കെഴുതി നൽകി വയോധികൻ

ലക്‌നൗ: മകനും മരുമകളും തന്നെ വേണ്ട രീതിയിൽ പരിചരിക്കുന്നില്ലെന്ന് ആരോപിച്ച് ഒന്നരക്കോടി രൂപയുടെ സ്വത്ത് ഗവർണർക്കെഴുതി നൽകി വയോധികൻ. ഉത്തർപ്രദേശിലാണ് സംഭവം. മുസാഫർനഗർ സ്വദേശി നാഥു നാഥാണ് തന്റെ സ്വത്ത് ഗവർണർക്ക് എഴുതിവെച്ചത്. ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെന്നിന്റെ പേരിലാണ് ഇദ്ദേഹം സ്വത്തുക്കൾ എഴുതിവെച്ചത്. എൺപതുവയസുകാരനായ ഇദ്ദേഹം നിലവിൽ വൃദ്ധസദനത്തിലാണ് താമസിക്കുന്നത്. ഒരു മകനും രണ്ട് പെൺമക്കളും ഇദ്ദേഹത്തിനുണ്ട്.

Read Also: ബലമായി ചുംബിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനവും:വിദ്യാർത്ഥിനിയുടെ പരാതിയിൽ സഹപാഠിക്കെതിരെ കേസ്

തന്റെ സ്വത്തിൽ മക്കളെ അവകാശികളാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മരണശേഷം തന്റെ പേരിലുള്ള ഭൂമിയിൽ സ്‌കൂളോ ആശുപത്രിയോ നിർമിക്കണമെന്നുമാണ് ഈ വയോധികന്റെ അഭ്യർത്ഥന. തന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ പോലും കുടുംബത്തെ അനുവദിക്കാൻ പാടില്ലെന്ന നിബന്ധനയും ഇദ്ദേഹം മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ഗവർണർക്ക് സ്വത്ത് കൈമാറാൻ അദ്ദേഹം സത്യവാങ്മൂലവും സമർപ്പിച്ചു.

തനിക്ക് ഉത്തർപ്രദേശ് സർക്കാരിൽ വിശ്വാസമുണ്ടെന്നും തന്റെ സ്വത്ത് സർക്കാർ ശരിയായി ഉപയോഗിക്കുമെന്നും വയോധികൻ വ്യക്തമാക്കി. അതുകൊണ്ടാണ് താൻ തന്റെ സ്വത്തുക്കൾ സർക്കാർ സംവിധാനത്തിന് കൈമാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വത്ത് വിട്ടുനൽകാനുള്ള താത്പര്യപത്രം ഇദ്ദേഹം സംസ്ഥാന സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നാണ് വൃദ്ധസദനത്തിന്റെ ചുമതലയുള്ള രേഖ സിംഗ് അറിയിച്ചത്.

Read Also: പൊങ്കാലക്കായി കൊണ്ടുവരുന്ന ഇഷ്ടികയും ചുടുകല്ലും തിരികെ കൊണ്ടുപോകാം: വിവാദങ്ങളിൽ വിശദീകരണവുമായി തിരുവനന്തപുരം നഗരസഭ

shortlink

Related Articles

Post Your Comments

Related Articles


Back to top button