ഇടപാടുകൾ ഒന്നും നടത്താതെ എസ്ബിഐ അക്കൗണ്ടിൽ നിന്നും 295 രൂപ ഡെബിറ്റായ വാർത്തയ്ക്കെതിരെ വിശദീകരണവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അക്കൗണ്ടിൽ നിന്നും 295 രൂപ ഒറ്റയടിക്ക് കുറഞ്ഞതിനെതിരെ നിരവധി ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇത്തരത്തിൽ ക്രെഡിറ്റായ തുക ബാങ്ക് സ്റ്റേറ്റ്മെന്റിലും, പാസ്ബുക്കിലും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പണം തിരിച്ച് ക്രെഡിറ്റ് ആയിട്ടില്ലെന്നുമാണ് ഉപഭോക്താക്കളുടെ പരാതി.
ഇഎംഐ വഴി പർച്ചേസ് നടത്തുമ്പോഴോ, ലോൺ എടുക്കുമ്പോഴോ നിശ്ചിത തീയതിയിൽ അക്കൗണ്ടിൽ നിന്നും തുക ഡെബിറ്റ് ചെയ്യാറുണ്ട്. ഇത്തരത്തിൽ ഇഎംഐ സംവിധാനം പ്രയോജനപ്പെടുത്തുന്നവർ അക്കൗണ്ടിൽ നിശ്ചിത തുക കരുതേണ്ടതാണ്. ഇത്തവണ ഇഎംഐ അടവിനുള്ള തുക നിലനിർത്തുന്നതിൽ പരാജയപ്പെട്ട അക്കൗണ്ടുകളിൽ നിന്നാണ് എസ്ബിഐ പിഴ ഈടാക്കിയിരിക്കുന്നത്.
Also Read: ‘പിണറായിയുടെ കുടുംബം നാടിന്‍റെ ഐശ്വര്യമാണ്, അവരെ എതിർത്താൽ ജനങ്ങൾ നോക്കി നിൽക്കില്ല’: ഇ പി ജയരാജൻ
ഇഎംഐ തുക നിലനിർത്താൻ പരാജയപ്പെട്ട അക്കൗണ്ടുകളുടെ പിഴ 250 രൂപയാണ്. കൂടാതെ, ഈ തുകയ്ക്ക് ജിഎസ്ടിയും ഈടാക്കുന്നുണ്ട്. 18 ശതമാനമാണ് ജിഎസ്ടി. 250 രൂപയുടെ 18 ശതമാനം 45 രൂപയാണ്. ആകെ തുക 250 രൂപയും, 45 രൂപയും ചേർന്നാണ് 295 രൂപ. അതിനാൽ, ഇഎംഐ ബൗൺസ് ചെയ്തതതിന്റെ പിഴയായാണ് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് 295 രൂപ കുറച്ചിരിക്കുന്നതെന്ന് എസ്ബിഐ വ്യക്തമാക്കി.
Post Your Comments