വടകര: വീട്ടിൽ സൂക്ഷിച്ച കഞ്ചാവും, ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചാലാട് പള്ളിക്കുന്ന് നവാസി(30)നെയാണ് കോടതി ശിക്ഷിച്ചത്.
വടകര എൻഡിപിഎസ് കോടതി ആണ് കഞ്ചാവ് സൂക്ഷിച്ചതിന് പത്ത് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും, ഹാഷിഷ് ഓയിൽ സൂക്ഷിച്ചതിന് രണ്ടുവർഷം കഠിനതടവിനും 20,000 രൂപ പിഴയും വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.
Read Also : കശ്മീരിൽ ഭീകരർക്കെതിരെ കർശന നടപടി: ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിയുടെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി
2022 ജനുവരി 24-നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദ്ദനനും സംഘവും നവാസിന്റെ വീട്ടിൽ നിന്ന് 23 കിലോ കഞ്ചാവും 953 ഗ്രാം ഹാഷിഷ് ഓയിലും ആണ് പിടികൂടിയത്.
കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി. രാഗേഷ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
Post Your Comments