ജനുവരി മാസത്തില്‍ 28 കാരിയായ മരുമകളെ 70 കാരനായ അമ്മായിഅച്ഛന് ഉത്തര്‍ പ്രദേശിലെ ബഡ്ഗല്ഗഞ്ചില് വിവാഹം ചെയ്തത് വാര്‍ത്തയായിരുന്നു. കൈലാസ് യാദവ് എന്ന 70കാരനാണ് മകന്റെ ഭാര്യയായ 28കാരി പൂജയെ വിവാഹം ചെയ്തത്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈലാസ് യാദവിന്റെ ഭാര്യ മരിച്ചിരുന്നു. കൈലാസ് യാദവിന്റെ മൂന്നാമത്തെ മകന്റെ ഭാര്യ ആയിരുന്ന പൂജയെയാണ് ഇയാള്‍ വിവാഹം ചെയ്തത്.
ഇതിനു പിന്നാലെയാണ് വിചിത്രമായ മറ്റൊരു വാർത്ത രാജസ്ഥാനിൽ നിന്ന് വരുന്നത്. മരുമകളുമായി അമ്മായി അപ്പന് ഒളിച്ചോടിയെന്ന പരാതിയുമായി മകന് പോലീസ് സ്റ്റേഷനിലെത്തി. രാജസ്ഥാനിലെ ബുന്ദിയിലാണ് സംഭവം. മരുമകളുമായുള്ള പ്രണയ ബന്ധത്തിന് മകന് തടസമാണെന്ന് കണ്ടതിന് പിന്നാലെയാണ് ഭര്‍തൃ പിതാവ് മരുമകളുമായി വീട്ടില്‍ നിന്ന് ഒളിച്ചോടിയത്. മകന്റെ സൈക്കിളും മോഷ്ടിച്ചാണ് ഇരുവരും വീട്ടില്‍ നിന്ന് മുങ്ങിയത്. നഗരത്തിലെ ജോലി ആയിരുന്നതിനാല്‍ വീട്ടില്‍ ചെലവിടുന്ന സമയം കുറവായിരുന്നുവെന്നും വീട്ടിലുണ്ടായിരുന്ന പിതാവ് ഭാര്യയെ വശീകരിച്ചുവെന്നുമാണ് മകന്റെ പരാതി.
ബുന്ദിയിലെ സിലോര് ഗ്രാമത്തിലാണ് വിചിത്ര സംഭവങ്ങള്‍ നടന്നത്. പവന് വൈരാഗി എന്നയാളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പവന്റെ പിതാവ് രമേഷ് വൈരാഗിക്കും ഭാര്യയ്ക്കും എതിരെയാണ് യുവാവ് പൊലീസിനെ സമീപിച്ചത്. ഭാര്യയെ തന്നില്‍ നിന്ന് അകറ്റാന്‍ പിതാവ് ശ്രമിച്ചെന്നും പിതാവിന്റെ നടപടികളാണ് ഭാര്യയെ ഒളിച്ചോടാന്‍ പ്രേരിപ്പിച്ചതെന്നും വിവാഹ മോചനം സാധ്യമാക്കണമെന്നുമാണ് യുവാവിന്റെ നിലവിലെ ആവശ്യം. പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് യുവാവ് ആരോപിക്കുന്നത്.
ഭാര്യ നിഷ്കളങ്കയാണെന്നും പിതാവാണ് തന്നെ വഞ്ചിച്ചതെന്നുമാണ് പവന് ആരോപിക്കുന്നത്. ആറുമാസം പ്രായമുള്ള പെണ്‍കുട്ടിയെ ഉപേക്ഷിച്ചാണ് ഭാര്യ പിതാവിനൊപ്പം പോയതെന്നാണ് പവന് വിശദമാക്കുന്നത്. സംഭവം അന്വേഷിക്കുകയാണെന്നാണ് സാദര്‍ പൊലീസ് സ്റ്റേഷന് ഓഫീസര്‍ അരവിന്ദ് ഭരദ്വാജ് വിശദമാക്കി. ഒളിച്ചോടിയ കമിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണെന്നും പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് വ്യക്തമാക്കി.
Post Your Comments