
തിരുവനന്തപുരം: തമ്പാനൂര്‍ കെഎസ്ആര്‍ടിസി പ്രീ പെയ്ഡ് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച നാലംഗ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. ഓട്ടോ ഡ്രൈവര്‍മാരായ നേമം എസ്റ്റേറ്റ് വാര്‍ഡില്‍ പൂഴിക്കുന്ന് മണിയന് നിവാസില്‍ സുജിത് (34), വിളപ്പില്‍ ചെറുകോട് നെടുമങ്കുഴി അപ്സര ഭവനില്‍ സച്ചു (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമ്പാനൂര്‍ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read Also : ആശുപത്രികളിലെ റഫറൽ സംവിധാനം ശക്തമാക്കാനൊരുങ്ങി എയിംസ്, രണ്ട് ആശുപത്രികൾ ഉടൻ ഏറ്റെടുത്തേക്കും
വെള്ളിയാഴ്ച വൈകുന്നേരം ഏഴരയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. തമ്പാനൂര്‍ ചൈത്രം ഹോട്ടലിനു മുന്‍വശത്ത് ഓട്ടോ ഒതുക്കി വീട്ടിലേക്കു പോകാനായി നിന്ന കാരായക്കാമണ്ഡപം സ്വദേശി അഷറഫിനെ നാലംഗ സംഘം ക്രൂരമായി മര്‍ദിക്കുകയും കരിങ്കല്ലു കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. വ്യക്തിപരമായ തര്‍ക്കങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചത്.
സംഭവത്തിൽ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയ പ്രതികളെ പിടികൂടിയത്. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments