ആശുപത്രികളിലെ റഫറൽ സംവിധാനം ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി ഡൽഹി എയിംസ്. റിപ്പോർട്ടുകൾ പ്രകാരം, റഫറൽ സംവിധാനം ശക്തിപ്പെടുത്താൻ രണ്ട് ആശുപത്രികളെയാണ് ഡൽഹി എയിംസ് ഏറ്റെടുക്കുന്നത്. ഇന്ദിരാഗാന്ധി ആശുപത്രി, ഡൽഹി മുൻസിപ്പാലിറ്റി ആശുപത്രി എന്നിവയാണ് എയിംസ് ഏറ്റെടുക്കുന്നത്. അടുത്ത മാസം മുതൽ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണ്.
ഇന്ദിരാഗാന്ധി ആശുപത്രിയിലും, ഡൽഹി മുൻസിപ്പാലിറ്റി ആശുപത്രിയിലും കിടക്കകളുടെ എണ്ണം കുറവാണ്. ഇത് പരിഹരിക്കാനാണ് ഈ ആശുപത്രികളെയും കൂടി ഡൽഹി എയിംസ് ഏറ്റെടുക്കുന്നത്. കണക്കുകൾ പ്രകാരം, ആശുപത്രികളിൽ അടിയന്തര ചികിത്സയുമായി ബന്ധപ്പെട്ട് പ്രതിദിനം ശരാശരി 866 രോഗികൾ എത്താറുണ്ട്. ഇതിൽ 50 ശതമാത്തോളം രോഗികളെ മാത്രമാണ് അഡ്മിറ്റ് ചെയ്യാനാകുന്നത്. ഈ സാഹചര്യത്തിൽ പല സർക്കാർ സ്ഥാപനങ്ങളിലും കിടക്കകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇത് പ്രയോജനപ്പെടുത്തുന്നതിനാണ് പല രോഗികളെയും ഈ രണ്ട് സ്ഥാപനങ്ങളിലേക്ക് വിന്യസിക്കാനുള്ള തീരുമാനമെടുത്തത്. എയിംസിൽ നിന്നുള്ള വിദഗ്ധരടക്കം ഈ രണ്ട് ആശുപത്രികളിൽ എത്തി രോഗികളെ പരിശോധിക്കുന്നതാണ്.
Also Read: നിയന്ത്രണംവിട്ട കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു : രണ്ടുപേര്‍ക്ക് പരിക്ക്
Post Your Comments