മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ബ്രിസ്‌ബേനിലെ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് നേരെയാണ് കഴിഞ്ഞ ദിവസം ഭീകരാക്രമണമുണ്ടായത്. ഖാലിസ്ഥാന്‍ ഭീകര സംഘടനയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യാവിരുദ്ധതയാണേ തുടര്‍ച്ചയായി ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നതിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ഇന്ന് രാവിലെ ക്ഷേത്ര പുരോഹിതനും ഭക്തരും വിളിച്ച് പറഞ്ഞപ്പോഴാണ് ആക്രമണത്തെക്കുറിച്ച് താന്‍ അറിയുന്നത് എന്ന് ക്ഷേത്രം പ്രസിഡന്റ് സതീന്ദര്‍ ശുക്ല പറഞ്ഞു.
Read Also: അറിയാം താമരവിത്തിന്റെ ഗുണങ്ങളും പാർശ്വഫലങ്ങളും
‘നേരത്തെ ബ്രിസ്ബേനിലെ മറ്റൊരു ഹിന്ദു ക്ഷേത്രമായ ഗായത്രി മന്ദിറിന് നേരെ പാകിസ്ഥാനിലെ ലാഹോര്‍ ആസ്ഥാനമായുള്ള ഖാലിസ്ഥാന്‍ തീവ്രവാദഭീഷണി ഉണ്ടായിരുന്നു. ഓസ്ട്രേലിയന്‍ ഹിന്ദുക്കളെ ഭയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. കുപ്രചരണങ്ങളിലൂടെയും, സൈബര്‍ ആക്രമണങ്ങളിലൂടെയും ഭീഷണിപ്പെടുത്താനാണ് സംഘടനയുടെ ശ്രമം’, ഹിന്ദു ഹ്യൂമന്‍ റൈറ്റ്സ് ഡയറക്ടര്‍ സാറ എല്‍ ഗേറ്റ്സ് പറഞ്ഞു.
Post Your Comments