ഏഷ്യാനെറ്റിന്റെ വ്യാജവാർത്ത വിവാദത്തെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ കൊച്ചി റീജിയണൽ ഓഫിസിൽ നടത്തിയ അക്രമത്തിനെതിരെ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. കമ്മ്യൂണിസ്റ്റുകളെ ജോലിയിൽ സ്വാതന്ത്ര്യ സമര കാലത്തും പിന്നീടും അടുപ്പിക്കാതിരുന്നതിന്റെ കാരണം വിശ്വാസ യോഗ്യർ അല്ലാത്തതിനാൽ ആണെന്ന് സന്ദീപ് ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ സ്വന്തം സ്റ്റാഫ് തന്നെ ഏഷ്യാനെറ്റിനെ ചതിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.
സന്ദീപിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും പിന്നീടും സൈന്യം അടക്കമുള്ള സർക്കാർ ജോലിയിലേക്ക് കമ്മ്യൂണിസ്റ്റുകളെ അടുപ്പിക്കാറില്ലായിരുന്നു. അതിൻ്റെ കാരണം ഏഷ്യാനെറ്റ് ന്യൂസിൻ്റെ എഡിറ്റോറിയൽ ബോർഡിന് ഇപ്പൊൾ മനസ്സിലായിട്ടുണ്ടാവും. “പണി വരുന്നുണ്ട് അവറാച്ചാ” എന്ന് ഭീഷണി മുഴക്കിയത് അൻവർച്ചാ ആയിരുന്നെങ്കിലും പണി വന്നത് എവിടെ നിന്നായിരുന്നു എന്ന് ഒന്നന്വേഷിക്കുന്നത് നന്നായിരിക്കും. കണ്ണൂർ, കോഴിക്കോട് വഴി അത് നിലമ്പൂർ എം.എൽ.എ ഓഫീസിലെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ വന്ന് വെറുതെ വീഴും എന്ന് നിങ്ങൾ ഇപ്പോഴും കരുതുന്നുണ്ടോ?
പിറന്ന നാടിനെ ഒറ്റിക്കൊടുക്കാൻ മടിക്കാത്തവർക്ക് എന്ത് തൊഴിൽ ധർമ്മം. അവർ പാല് തരുന്ന കൈയ്ക്ക് തന്നെ കൊത്തും. അത് കൊണ്ട്, കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ തന്നെ വാങ്ങണോ എന്ന് ചിന്തിക്കുക. കള്ളൻ കപ്പലിൽ തന്നെ ആയത് കൊണ്ട് കേസ് അന്വേഷണത്തിന് പോലീസിനും അധികം മിനക്കെടേണ്ടി വരില്ല. പക്ഷേ ഏഷ്യാനെറ്റ് ന്യൂസിനോട് ഒരു അഭ്യർത്ഥന ഉണ്ട്. വാർത്തയിൽ കൃത്രിമം കാണിച്ചവരെ തിരക്കി പിണറായി പൊലീസ് വരുമ്പോൾ യഥാർത്ഥ പ്രതിയിലേക്കുള്ള വഴി തന്നെ കാണിച്ചു കൊടുക്കണം. തിരുവനന്തപുരത്ത് നിന്ന് പോകുമ്പോൾ കോഴിക്കോട് കഴിഞ്ഞാണ് കണ്ണൂർ. മറക്കരുത്.
നേരോടെ നിർഭയം സഞ്ചരിക്കുക.
……….
(എ. കണാരനെ ലീഗുകാർ ആക്രമിച്ചു എന്ന വ്യാജ വാർത്ത പരത്തി 9 മുസ്ലിങ്ങളെ കൊലപ്പെടുത്തി നാദാപുരത്ത് കലാപം സൃഷ്ടിച്ചവർക്ക്, തലശ്ശേരിയിൽ ഫസലിനെ കൊലപ്പെടുത്തിയ ശേഷം രക്തം പുരണ്ട തുണി ആർ.എസ്.എസ് പ്രവർത്തകൻ്റെ വീട്ടിൽ ഇട്ട് മറ്റൊരു കലാപത്തിന് കളമൊരുക്കിയവർക്ക്,
ഒരു ചാനലിനെതിരെ കള്ളം പ്രചരിപ്പിക്കുക എന്നത് പൂ പറിക്കുന്ന ലാഘവത്തോടെ ചെയ്യാവുന്ന കാര്യമാണ്.)
Post Your Comments