കൊച്ചി: ഏഷ്യാനെറ്റിന്റെ ‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന റോവിങ് വാർത്തയിൽ ലഹരിക്കടിമയാണെന്ന് 14 വയസ്സുള്ള പെൺകുട്ടി വെളിപ്പെടുത്തിയ റിപ്പോർട്ടിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടതോടെ സംഭവം വിവാദമായി. ചാനലിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് ഇടിച്ചുകയറി അക്രമം നടത്തിയ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ ഭാവി ഓർത്ത് തനിക്ക് ആശങ്കയുണ്ടെന്ന് നടൻ ജോയ് മാത്യു.
കുട്ടികളുടെ പേരിൽ പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ടെന്നും, ആ പാവങ്ങളുടെ ഭാവി എന്താകും എന്നതാണ് തന്നെ അലട്ടുന്ന പ്രശ്നമെന്നും ജോയ് മാത്യു പറയുന്നു. കളിച്ചത് ബി.ജെ.പി മന്ത്രിയുടെ വാർത്ത വിൽക്കുന്ന കടയിലാണെന്നും അദ്ദേഹം ആരോപിക്കുന്നു. അതേസമയം, ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുണ്ടായ എസ്എഫ്‌ഐ അതിക്രമത്തെ അപലപിച്ച് ബിജെപി, കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിയോജിപ്പുകള്‍ പ്രകടിപ്പിക്കേണ്ട രീതി ഇതല്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. എല്ലാ പ്രതികളെയും സര്‍ക്കാര്‍ അറസ്റ്റ് ചെയ്യണം. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെയുള്ള അതിക്രമം വച്ചു പൊറുപ്പിക്കാനാകില്ലെന്നും ജാവദേക്കര്‍ പറഞ്ഞു.
ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
വിപ്ലവതന്ത്രങ്ങളെപ്പറ്റി വിനു വി ജോണിനൊക്കെ എന്തറിയാം !
വിപ്ലവത്തിന്റെ ലൈൻ പലതാണ് . ലെനിന്റെ ലൈൻ അല്ലല്ലൊ
മാവോയുടെ ലൈൻ ! ചെഗുവേരയുടെ ലൈൻ അല്ലല്ലൊ യെച്ചൂരിലൈൻ !
പക്ഷെ കുട്ടികളുടെ പേരിൽ പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ട്.
ആ പാവങ്ങളുടെ ഭാവി എന്താകും എന്നതാണ് എന്നെ അലട്ടുന്ന പ്രശ്നം.(dont laugh )
എന്നാൽ അതൊന്നുമല്ല എന്റെ പേടി.കളിച്ചത് ബിജെപി മന്ത്രിയുടെ വാർത്ത വിൽക്കുന്ന കടയിലാണ്. പിള്ളേരുടെ നേതാക്കളുടെ ജീവിതത്തിലേക്കാണ് അവരിനി കട തുറന്നുവെക്കുക.അത് ഒരു വല്ലാത്ത കച്ചോടം ആയിപ്പോകുമല്ലോ ?
Post Your Comments