രാജ്യത്തെ പ്രമുഖ ടാക്സി ബുക്കിംഗ് ആപ്പായ ഗോഡുഗോ- ടാക്സി ബുക്കിംഗ് ആപ്പ് കേരളത്തിലും സേവനം ആരംഭിക്കുന്നു. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭമായ ഗോഡുഗോ ട്രാവൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ പ്രവർത്തിക്കുന്ന സർവീസാണ് ഗോഡുഗോ- ടാക്സി. ലോക വനിതാ ദിനമായ മാർച്ച് എട്ടിന് കേരളത്തിൽ സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ കേരളത്തിലെ വിവിധ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ആപ്പിന്റെ സേവനം ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
മാർച്ച് 8- ന് രാവിലെ 11 മണിക്ക് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം. ബീന, ജില്ലാ കളക്ടർ ഡോ. രേണുരാജ്, നടി ഭാവന, എഴുത്തുകാരി കെ. എ ബീന, എയർഫോഴ്സ് മുൻ പൈലറ്റ് ശ്രീവിദ്യാ രാജൻ, കമ്പനി മാനേജിംഗ് ഡയറക്ടർ ഐ. ക്ലാരിസ, ഡയറക്ടർ കെയ്റ്റ്ലിൻ മിസ്റ്റേക എന്നിവർ ചേർന്ന് ആപ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതാണ്. ഗോഡുഗോ- ടാക്സി ആപ്പ് സ്റ്റോർ/ അല്ലെങ്കിൽ പ്ലേസ്റ്റോർ മുഖാന്തരം ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
Also Read: ബാറിനുള്ളിൽ പുകവലിച്ചതിനെ ചൊല്ലി യുവാവിന് മർദ്ദനം : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
Post Your Comments