കൊല്ലം: കരുനാഗപ്പള്ളിയിൽ ബാറിനുള്ളിൽ പുകവലിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന ബാർ ജീവനക്കാരനായ പ്രതി അറസ്റ്റിൽ. ചാരുംമൂട് കണ്ണനാപുഴി വിപിൻ ഭവനിൽ വിപിൻ(38) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബറിൽ ആണ് കേസിനാസ്പദമായ സംഭവം. കരുനാഗപ്പള്ളി കവറാട്ട് കിഴക്കതിൽ മോഹിതും സുഹൃത്തായ അഖിലും ബാറിനുള്ളിൽ പുകവലിക്കാൻ ശ്രമിച്ചതാണ് തർക്കത്തിലേക്കും തുടർന്ന് അടിപിടിയിലേക്കും നയിച്ചത്.
Read Also : ട്രെയിലറിന് സൈഡ് കൊടുക്കുന്നതിനിടെ ബൈക്ക് തെന്നിവീണ് യുവാവ് മരിച്ചു
ബാർ ജീവനക്കാരായ പ്രതികൾ സംഘം ചേർന്ന് ഇരുമ്പ് പൈപ്പുകളും വടികളും ഉപയോഗിച്ച് മോഹിതിനേയും സുഹൃത്തിനേയും മർദ്ദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന്, ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഘത്തിൽ ഉൾപ്പെട്ട രണ്ടു പ്രതികളെ ഉടൻ തന്നെ പിടികൂടിയിരുന്നു.
മറ്റ് പ്രതികൾക്കായി പൊലീസ് നടത്തിയ തെരച്ചിലിൽ ഒളിവിൽ കഴിഞ്ഞു വന്ന വിപിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments