
തിരുവനന്തപുരം: കഴുത്തിൽ തോർത്ത് മുറുക്കി അച്ഛനെ കൊലപ്പെടുത്തി മകൻ. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ രാജനെയാണ് മകൻ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മകൻ സുരാജിനായുള്ള അന്വേഷണത്തിലാണ് പോലീസ്.
മദ്യപിച്ചെത്തിയ ഇയാൾ അച്ഛനോട് വഴക്കിട്ടിരുന്നു. തുടർന്നാണ് ഇയാൾ അച്ഛനെ കൊലപ്പെടുത്തിയത്. അച്ഛനെ കൊലപ്പെടുത്തിയ വിവരം അയൽവാസികളോട് വിളിച്ചറിയിച്ച ശേഷമാണ് സുരാജ് മുങ്ങിയത്. ബന്ധുക്കളെത്തി നോക്കിയപ്പോൾ കഴുത്തിൽ തോർത്ത് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. സംഭവ സമയം അച്ഛനും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കിളിമാനൂർ പോലീസ് അറിയിച്ചു.
Post Your Comments