Latest NewsKeralaNews

പ്രണയം നടിച്ച് 45 കാരിയായ വീട്ടമ്മയെ ലെെംഗിക ചൂഷണത്തിന് ഇരയാക്കി, സാമ്പത്തിക തട്ടിപ്പ്: കാമുകൻ അറസ്റ്റിൽ

തിരുവനന്തപുരം: ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവാവ് വീട്ടമ്മയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തതായി പരാതി. 45 കാരിയായ വീട്ടമ്മയുടെ പരാതിയെ തുടർന്ന് യുവാവ് അറസ്റ്റിൽ. വെമ്പായം കന്യാകുളങ്ങര ഷാജി മന്‍സിലില്‍ നിന്നും കൊച്ചാലുംമൂട് സാഹിന്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന എ അൻസാർ (30)നെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. വട്ടപ്പാറ സ്വദേശിനിയുടേതാണ് പരാതി.

45 കാരിയായ വീട്ടമ്മയുമായി അൻസാർ പരിചയത്തിലാകുന്നത് ഫേസ്‌ബുക്ക് വഴിയാണ്. ഇതിനിടെ അൻസാർ പ്രണയാഭ്യർത്ഥന നടത്തി. ശേഷം വിവിധയിടങ്ങളിൽ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. യുവതിയിൽ നിന്ന് പലതവണയായി സ്വർണവും പണവും വാങ്ങിയെന്നും ആരോപണമുണ്ട്.

നഗ്ന ചിത്രങ്ങൾ പകർത്തി, പിന്നീട് ഈ ചിത്രങ്ങൾ കാട്ടിയായിരുന്നു പ്രതി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. നഗ്നചിത്രങ്ങൾ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് യുവതിയുടെ സ്വര്‍ണാഭരണങ്ങളും പണവും അൻസാർ തട്ടിയെടുത്തെന്നും യുവതി പറയുന്നു. ഭീഷണിയുണ്ടായിരുന്നതിനാൽ പ്രതി വിളിക്കുന്ന സമയങ്ങളിലൊക്കെ യുവതിക്ക് പോകേണ്ടി വന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്റെ കൈയ്യിൽ നിന്നും വാങ്ങിയ പണം ഉപയോഗിച്ച് അന്‍സര്‍ 12 ലക്ഷത്തിൻ്റെ കാറും വാങ്ങിയതായും യുവതി പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button