ആധാർ അധിഷ്ഠിത ഫിംഗർപ്രിന്റ് ഓതന്റികേഷന് കൂടുതൽ സുരക്ഷയൊരുക്കാനൊരുങ്ങി യുഐഡിഎഐ. ഫിംഗർപ്രിന്റ് ഉപയോഗിച്ചുള്ള തട്ടിപ്പുകളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്നാണ് പുതിയ സംവിധാനം കേന്ദ്രം അവതരിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനമാണ് കേന്ദ്രം ഒരുക്കുന്നത്.
വിരലടയാളത്തിന്റെ ആധികാരികത ഉറപ്പുവരുത്താൻ ടു ഫാക്ടർ ഓതന്റികേഷനാണ് ഉപയോഗിക്കുന്നത്. വിരലടയാളത്തിന്റെ ചിത്രവും, വിരലിൽ വരമ്പ് പോലെ കാണപ്പെടുന്ന ഫിംഗർ മിനിട്ടിയയും ഉപയോഗപ്പെടുത്തിയാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുക്കുന്നത്. വിവിധതരം തട്ടിപ്പുകളിൽ നിന്ന് സുരക്ഷ ഒരുക്കാൻ ഈ സംവിധാനത്തിന് സാധിക്കുന്നതാണ്.
Also Read: സർവ്വകലാശാലകളിൽ കാവിവത്ക്കരണ അജണ്ട നടപ്പിലാക്കാനാണ് ഗവർണറുടെ ശ്രമം: വിമർശനവുമായി എം വി ഗോവിന്ദൻ
ടു ഫാക്ടർ ഓതെന്റികേഷൻ സംവിധാനം ഉടൻ തന്നെ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബാങ്കിംഗ്, ടെലികോം തുടങ്ങിയ മേഖലകളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാവുന്നതാണ്.
Post Your Comments