തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിൽ സിൻഡിക്കറ്റും ബോർഡ് ഓഫ് ഗവർണേഴ്സും എടുത്ത തീരുമാനങ്ങൾ സസ്പെൻഡ്ചെയ്ത ഗവർണറുടെ ചട്ടവിരുദ്ധമായ നടപടി പ്രതിഷേധാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സർവകലാശാലകളിൽ കാവിവൽക്കരണ അജണ്ട നടപ്പാക്കാനാണ് ഗവർണറുടെ ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Read Also: അറപ്പും വെറുപ്പും തോന്നുന്ന വീഡിയോ: പാചകം ചെയ്യുന്നതിനിടെ അതിലേക്ക് ചവച്ചുതുപ്പുന്ന യുവതി
ഇതിനു വേണ്ടി സർവകലാശാലകളുടെ പ്രവർത്തനം ഗവർണർ താളംതെറ്റിക്കുകയാണ്. ഇടക്കാല വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചത് ചട്ടവിരുദ്ധമായാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നിട്ടും ഇത്തരം പ്രവർത്തനവുമായി മുന്നോട്ടുപോവുകയാണ് ഗവർണർ. ഉന്നതവിദ്യാഭ്യാസ മേഖല വളർച്ചയുടെ പടവിലാണ്. ഈ മുന്നേറ്റം തടയാനാണ് ഗവർണർ ശ്രമിക്കുന്നത്. വിജ്ഞാന സമൂഹത്തിലേക്കും വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കും കുതിക്കാനുള്ള കേരളത്തിന്റെ നീക്കത്തെ അട്ടിമറിക്കാനുള്ള ബിജെപി- ആർഎസ്എസ് അജണ്ടുടെ ഭാഗമാണിത്. ഇത് അംഗീകരിക്കാനാവില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Read Also: ‘ദയവ് ചെയ്ത് സുരേഷ് ഗോപി ഇനി ഇലക്ഷനില്‍ മത്സരിക്കാന്‍ പോവരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്’: ബൈജു
Post Your Comments