തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അധ്യാപകന് 67 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഇയാൾക്ക് 80,000 രൂപയാണ് പിഴ ശിക്ഷ വിധിച്ചത്. ചെർപ്പുളശ്ശേരി സ്വദേശി റഷീദിനെയാണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജ് ലിഷ എസ് ആണ് ശിക്ഷ വിധിച്ചത്.
2020 ഓഗസ്റ്റ് 25-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിലെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന്, സംഭവം കുട്ടി മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളാണ് പാവറട്ടി പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ റഷീദിനെതിരെ കേസെടുക്കുകയായിരുന്നു.
Post Your Comments