ലക്‌നൗ: ഓഫീസുകളിൽ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കർശനമായി നിരോധിച്ചതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
പേപ്പറിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കി സോഫ്റ്റ് കോപ്പികൾ ഉപയോഗിക്കണമെന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് എല്ലാ സർക്കാർ വകുപ്പുകളിലേക്കും ചീഫ് സെക്രട്ടറി ദുർഗ ശങ്കർ നിർദ്ദേശം നൽകി. പ്ലാസ്റ്റിക് ഉപയോഗം പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
പ്ലാസ്റ്റിക് കവറുകൾ ഒരിക്കലും ഉപയോഗിക്കരുത്. എല്ലാ ഫയലുകളും ഇ-ഓഫീസ് മുഖേന മാത്രമേ അയക്കാവൂവെന്നും ഉത്തരവിൽ പറയുന്നു. പരിസ്ഥിതി സംരക്ഷണത്തിന് പ്രതിബന്ധത കാണിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments