പാതിരിപ്പാടം : പറമ്പില്‍ നിന്ന് പപ്പായ പറിക്കുന്നതിനിടയില്‍ കാലില്‍ മുള്ള് കുത്തിയതായി സംശയം മാത്രം തോന്നി. പിന്നാലെ കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ പാമ്പ് കടിയേറ്റതായി കണ്ടെത്തി. പാതിരിപ്പാടം നല്ലംതണ്ണി മഞ്ഞക്കണ്ടിയില്‍ അബ്‍ദുറഹിമാന്റെ ഭാര്യ റസിയ ബീഗം (55) ത്തിനാണ് പാമ്പിന്റെ കടിയേറ്റത്.
read also: ‘എല്ലാവരും ഫോട്ടോ എടുക്കുന്ന തിരക്കിൽ, 20 മിനിറ്റ് ആ പയ്യന്‍ റോഡില്‍ കിടന്നു’: ദൃക്‌സാക്ഷി
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മണിക്കൂറുകള്‍ നീണ്ട ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘത്തിന്‍റെ പരിശ്രമത്തില്‍ പാമ്പ് കടിയേറ്റ യുവതിക്ക് ജീവൻ തിരികെ കിട്ടി. നിലമ്പൂര്‍ ജില്ലാ അശുപത്രിയില്‍ ഇവരെ എത്തിക്കുമ്പോൾ ഹൃദയവും ശ്വാസകോശവും നിലച്ച രീതിയില്‍ ആയിരുന്നു. തുടർന്ന് ഡോ. ഷിനാസ് ബാബുവിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സംഘം കഠിന പ്രയത്‌നത്താല്‍ റസിയ ബീഗത്തിന്റെ ജീവന്‍ രക്ഷിക്കുകയായിരുന്നു. യുവതിയ്ക്ക് 15 കുപ്പി ആന്‍റിവെനം നല്‍കിയും കൃത്രിമ ശ്വാസത്താലും ശ്വാസനോപകരണങ്ങളുടേയും മറ്റും സഹായത്താലുംനടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശ്രമമാണ് റസിയയുടെ ജീവൻ രക്ഷിക്കാൻ സഹായകമായത്.
Post Your Comments