PathanamthittaLatest NewsKeralaNattuvarthaNews

ഓൺലൈൻ ഓഹരി വിപണിയിൽ വൻതോതിൽ പണം നഷ്ടപ്പെട്ടു, കടബാധ്യതയും : യുവാവ് ജീവനൊടുക്കി

തൊടുവക്കാട് സ്വദേശി ടെസൻ തോമസ് (32) ആണ് ആത്മഹത്യ ചെയ്തത്

പത്തനംതിട്ട: ഓൺലൈൻ ഓഹരി വിപണിയിൽ വൻതോതിൽ പണം നഷ്ടമായ യുവാവ് ആത്മഹത്യ ചെയ്തു. തൊടുവക്കാട് സ്വദേശി ടെസൻ തോമസ് (32) ആണ് ആത്മഹത്യ ചെയ്തത്.

പത്തനംതിട്ട എഴംകുളത്ത് ഇന്നലെ വൈകീട്ടാണ് സംഭവം. വീടിനുള്ളിൽ ടെസനെ തൂങ്ങി നിൽക്കുന്ന നിലയിൽ വീട്ടുകാർ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : വ്യാജപ്പേരിൽ വിവാഹപ്പരസ്യം, യുവതികളെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചു: മധ്യവയസ്കൻ അറസ്റ്റിൽ

ഓഹരി വിപണിയിലും ഓൺലൈൻ ഗെയിമുകളിലുമാണ് ടെസന് പണം നഷ്ടമായത്. ആദ്യം ചെറിയ രീതിയിൽ ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയ ടെസൻ പിന്നീട് വൻതോതിൽ തുക നിക്ഷേപിച്ചു. എന്നാൽ, വലിയ നഷ്ടം ആണ് നേരിട്ടത്. തുടർന്ന്, ഓൺലൈനായും പരിചയക്കാരിൽ നിന്നും പണം കടം വാങ്ങി. കടം കൂടിയതോടെ വീട്ടിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ടെസൻ വിവാഹം കഴിച്ചിട്ട് അധികനാളായിട്ടില്ല.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button