തിരുവനന്തപുരം: വ്യാജപ്പേരിൽ വിവാഹപ്പരസ്യം നൽകി ശേഷം, യുവതികളെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച സംഭവത്തിൽ 52കാരൻ അറസ്റ്റിൽ. പേരൂർക്കട ഇ.എസ്.ഐ ആശുപത്രിക്ക് സമീപം മാധവി മന്ദിരത്തിൽ ജയകൃഷ്ണൻ. എ നായർ (52)ആണ് അറസ്റ്റിലായത്. മൂസിയം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾ വിവിധ മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ പേരുകളിൽ രജിസ്റ്റർ ചെയ്ത് അതുവഴി പെൺകുട്ടികൾക്ക് വിവാഹ താല്പര്യം അയയ്ക്കും. തുടർന്ന്, അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ചാറ്റ് ചെയ്ത് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകും. ഇങ്ങനെ പലർക്കും ഇയാൾ വാഗ്ദാനങ്ങൾ നൽകി. തുടർന്ന്, ഇതിലൊരു പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments