
അടിമാലി: മാങ്കുളം പെരുമ്പൻകുത്തിൽ മാങ്കുളം പുഴയുടെ ഭാഗമായ ഊഞ്ഞാൽ കയത്തിൽ യുവാവ് മുങ്ങിമരിച്ചു. ചിത്തിരപുരം ചൂണ്ടക്കുന്നേൽ സത്യൻ (42) ആണ് മരിച്ചത്.
Read Also : ഗൂഗിളിലെ പിഴവ് കണ്ടെത്തിയ ഇന്ത്യക്കാർക്ക് കോടികൾ പ്രതിഫലം, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്നലെ ഉച്ചകഴിഞ്ഞ് ആണ് സംഭവം. മാങ്കുളത്ത് വൈദ്യുതി വകുപ്പിന്റെ ജോലികൾ കരാർ എടുത്തിട്ടുള്ള സ്ഥാപനത്തിലെ സബ് എൻജിനിയറാണ് സത്യൻ. മാങ്കുളം ടൗണിൽ സത്യൻ കുടുംബത്തോടൊപ്പം വാടകയ്ക്കു താമസിക്കുകയാണ്. കുട്ടികൾക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ സത്യൻ മുങ്ങിപ്പോകുകയായിരുന്നു. കുട്ടികൾ ബഹളമുണ്ടാക്കിയതിനെത്തുടർന്ന് പരിസരവാസികൾ എത്തി രക്ഷാപ്രവർത്തനം നടത്തി സത്യനെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം മൂന്നാർ സിഎസ്ഐ പള്ളിയിൽ നടക്കും. ഭാര്യ: ജീവിത. മക്കൾ: പ്രജുൽ, പ്രജ്വൽ.
Post Your Comments