KollamLatest NewsKeralaNattuvarthaNews

പ്രഭാത സവാരിക്കിടെ റിട്ട. ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം ഉള്ളൂർ ശിവശക്തി നഗറിൽ വി. ഗംഗാധരനാണ് (72, റിട്ട. അസി. ജനറൽ മാനേജർ, എഫ്.സി.ഐ റീജിയണൽ ഓഫീസ്, തിരുവനന്തപുരം) മരിച്ചത്

കൊല്ലം: പ്രഭാത സവാരിക്കിടെ റിട്ട. ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ഉള്ളൂർ ശിവശക്തി നഗറിൽ വി. ഗംഗാധരനാണ് (72, റിട്ട. അസി. ജനറൽ മാനേജർ, എഫ്.സി.ഐ റീജിയണൽ ഓഫീസ്, തിരുവനന്തപുരം) മരിച്ചത്.

Read Also : 28 ഗ്രാം എംഡിഎംഎയും 27 ഗ്രാം ഹാഷിഷ് ഓയിലുമായി എൻജിനീയറിങ്‌ ബിരുദധാരി പിടിയില്‍

കൊല്ലം കരുനാ​ഗപ്പള്ളിയ്ക്ക് അടുത്താണ് സംഭവം. ഭാര്യ വീടായ തൊടിയൂർ ഇടക്കുളങ്ങരയിലെ ജ്യോതിസ് മണ്ടാനത്ത് ആണ് ഗംഗാധരൻ ഇപ്പോൾ താമസിക്കുന്നത്. ഇടക്കുളങ്ങര ദേവീക്ഷേത്രത്തിന് വടക്കാണ് കുഴഞ്ഞുവീണത്. ഉടൻ നാട്ടുകാർ ചേർന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ജ്യോതി.എസ്.പിള്ള. മക്കൾ: ജയതിലക് (അക്സിസ് ബാങ്ക്), ജയ് കൃഷ്ണൻ (ടെക്നോപാർക്ക്). മരുമക്കൾ: ഡോ. വാണിദേവി (സൈക്കോളജിസ്റ്റ്), സ്വാതി സുരേന്ദ്രൻ (അദ്ധ്യാപിക, സെന്റ് തോമസ് പബ്ലിക് സ്കൂൾ). സംസ്കാരം ഇന്ന് വൈകിട്ട് 5.30ന് ഇടക്കുളങ്ങര ജ്യോതിസ് മണ്ടാനത്ത് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button