KozhikodeKeralaNattuvarthaLatest NewsNews

ഭ​ർ​ത്താ​വിന്റെയും കു​ടും​ബ​ത്തിന്റെയും മാ​ന​സി​ക പീഡനം: തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മിച്ച യു​വ​തി മ​രിച്ചു

രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷ​ഫീ​ദ (40) ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: ചാ​ലി​യ​ത്ത് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച് ചി​കി​ത്സ​യി​ലായിരുന്ന യു​വ​തി മ​രി​ച്ചു. ഷ​ഫീ​ദ (40) ആ​ണ് മ​രി​ച്ച​ത്. രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

ഭ​ർ​ത്താ​വും ഭ​ർ​ത്താ​വി​ന്‍റെ കു​ടും​ബ​വും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഷ​ഫീ​ദ തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. ഭർത്താവിനെതിരെ ഇവർ മരണമൊഴി നൽകിയിരുന്നു. ആത്മഹത്യാ പ്രേരണകുറ്റത്തിന് അറസ്റ്റിലായ ഭർത്താവ് ജാഫർ ഇപ്പോൾ റിമാൻഡിലാണ്.

Read Also : സ്വപ്‌നയുമായുള്ള രവീന്ദ്രന്റെ സ്വകാര്യ ചാറ്റില്‍ മുഴുവനും അശ്ലീലം, സി.എം രവീന്ദ്രനെതിരെയുള്ള കുരുക്ക് മുറുക്കാന്‍ ഇഡി

ഇതിനിടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഷഫീദയുടെ കുടുംബം രംഗത്തെത്തി. തീ കത്തുമ്പോൾ ഭർത്താവ് ജാഫർ നോക്കി നിന്നു. ഭർത്താവിന്റെ സഹോദരൻ ഉൾപ്പെടെ ബന്ധുക്കളും ഷഫീദയെ മാനസികമായി പീഡിപ്പിച്ചു. വിശദമായ പൊലീസ് അന്വേഷണം വേണമെന്ന് ഷഫീദയുടെ സഹോദരൻ മുഹമ്മദ് റഫീഖ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button