Latest NewsKeralaNews

സ്വപ്‌നയുമായുള്ള രവീന്ദ്രന്റെ സ്വകാര്യ ചാറ്റില്‍ മുഴുവനും അശ്ലീലം, സി.എം രവീന്ദ്രനെതിരെയുള്ള കുരുക്ക് മുറുക്കാന്‍ ഇഡി

രവീന്ദ്രന്റെ ലൈംഗിക ചുവയുള്ള സന്ദേശങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന രീതിയിലായിരുന്നില്ല സ്വപ്നയുടെ മറുപടികള്‍ എന്നത് ശ്രദ്ധേയം

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ തിങ്കളാഴ്ച ഇ.ഡി ചോദ്യം ചെയ്യും. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി നടത്തിപ്പില്‍ വന്‍ തുക കമ്മീഷന്‍ ഇനത്തില്‍ നഷ്ടപ്പെട്ട കേസിലാണ് സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷുമായുള്ള സ്വകാര്യ സന്ദേശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചോദ്യം ചെയ്യല്‍.

Read Also: ബഹിരാകാശ രംഗത്തും ആധിപത്യം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ, മൂന്നാം ചാന്ദ്രയാത്ര ഉടന്‍

സി.എം രവീന്ദ്രന്റെ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് മുന്നോടിയായി പുറത്തുവന്ന സ്വകാര്യ സന്ദേശങ്ങളാണ് ഇപ്പോള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നത്. രാത്രി വൈകി അശ്ലീലച്ചുവയുള്ള സന്ദേശങ്ങളാണ് രവീന്ദ്രന്‍ സ്വപ്നയ്ക്ക് അയച്ചത്. എന്നാല്‍, രവീന്ദ്രന്റെ നിലവിട്ട സന്ദേശങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന രീതിയിലായിരുന്നില്ല സ്വപ്നയുടെ മറുപടികള്‍.

സി. എം രവീന്ദ്രന്‍ ആദ്യത്തെ തവണ ചോദ്യം ചെയ്യലിന് ഹാജരായത് നാലു തവണ നോട്ടീസ് അയച്ചശേഷമാണ്. എന്നാല്‍ ഇത്തവണ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കടുത്ത നടപടിയുമായി മുന്നോട്ടുപോകാനാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. ചോദ്യംചെയ്യല്‍ മാറ്റിവെക്കണമെന്ന് ഇതുവരെ സി.എം രവീന്ദ്രന്‍ ആവശ്യം ഉന്നയിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button