KeralaLatest NewsNews

കോളേജിലെ വാട്ടര്‍ പ്യൂരിഫയറിലെ വെള്ളത്തില്‍ അഴുക്ക് കണ്ടെന്ന വിദ്യാര്‍ത്ഥികളുടെ പരാതി സത്യമാകുന്നു

കോളേജിലെ കുടിവെള്ളത്തില്‍ മാരക ബാക്ടീരിയയുടെ സാന്നിധ്യം

കാസര്‍ഗോഡ്: സര്‍ക്കാര്‍ കോളേജിലെ വാട്ടര്‍ പ്യൂരിഫയറിലെ വെള്ളത്തില്‍ അഴുക്ക് കണ്ടെന്ന വിദ്യാര്‍ത്ഥികളുടെ പരാതി സത്യമാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്.

Read Also: മനുഷ്യ വിസര്‍ജ്യം മണത്തുനോക്കല്‍ ജോലിക്ക് ആളെ അന്വേഷിച്ച് യു.കെ കമ്പനി: മാസം ഒന്നര ലക്ഷം രൂപ

കുടിവെള്ള പ്രശ്‌നത്തില്‍ പരാതിയുമായെത്തിയ വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലും തമ്മിലുണ്ടായ വാക്കുതര്‍ക്കവും തുടര്‍ന്നുനടന്ന സമരവും വാര്‍ത്തയായതിന് പിന്നാലെ വെള്ളം പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിന്റെ പരിശോധനാഫലം പുറത്തുവന്നിരിക്കുകയാണ്.

കോളേജിലെ പ്യൂരിഫയറില്‍ നിന്ന് ശേഖരിച്ച വെള്ളം മലിനമാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ജല അതോറിറ്റി നടത്തിയ പരിശോധനയില്‍ കുടിവെള്ളത്തില്‍ ഇ- കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യവും കണ്ടെത്തി. ഇതോടെ മുന്‍ പ്രിന്‍സിപ്പല്‍ എം രമയുടെ വാദങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്. കോളേജില്‍ വിതരണം ചെയ്യുന്ന വെള്ളം മലിനമല്ലെന്നും താന്‍ പരിശോധിച്ചതാണെന്നുമായിരുന്നു വിദ്യാര്‍ത്ഥി പ്രതിഷേധത്തെ പ്രതിരോധിച്ചുകൊണ്ട് എം രമയുടെ വാദം. ക്യാമ്പസിനുള്ളില്‍ മയക്കുമരുന്ന് വില്‍പ്പന സജീവമാണെന്നും എസ് എഫ് ഐക്കാരുടെ നേൃതത്വത്തില്‍ ക്യാംപസില്‍ അനാശാസ്യം നടക്കുന്നുവെന്നും ഇത് ചോദ്യം ചെയ്തതാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് കാരണമെന്നും രമ ആരോപിച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. ക്യാംപസിലെ വാട്ടര്‍ പ്യൂരിഫയറിലെ വെള്ളത്തില്‍ അഴുക്ക് കണ്ടതിനെത്തുടര്‍ന്ന് പരാതിപ്പെടാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ തനിക്കുമുന്നില്‍ ഇരിക്കാന്‍ പാടില്ലെന്ന നിലപാടെടുത്ത പ്രിന്‍സിപ്പല്‍ ഈ വെള്ളം തന്നെ കുടിച്ചാല്‍ മതി, തനിക്കിപ്പോള്‍ സമയമില്ലെന്ന് പ്രതികരിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാതെ പിരിഞ്ഞുപോകില്ലെന്ന് വിദ്യാര്‍ത്ഥികള്‍ നിലപാടെടുത്തതോടെ പ്രിന്‍സിപ്പല്‍ എം രമ പുറത്തിറങ്ങി ചേംബറിനുള്ളില്‍ പതിനഞ്ചോളം വിദ്യാര്‍ത്ഥികളെ പൂട്ടിയിടുകയായിരുന്നു. സഭ്യമല്ലാത്ത വാക്കുകളാണ് എം രമ ഉപയോഗിച്ചതെന്നും പരാതി ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളെകൊണ്ട് കാലുപിടിപ്പിച്ച വിവാദത്തില്‍ ഇടംനേടിയയാളാണ് എം രമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button