കേന്ദ്രസർക്കാറിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന വികേന്ദ്രീകൃത ശൃംഖലയായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിന്റെ ഭാഗമാകാനൊരുങ്ങി ആമസോൺ. ബിസിനസ് രംഗത്ത് പുത്തൻ മാറ്റങ്ങളുമായാണ് ഒഎൻഡിസിയുടെ ഭാഗമാകാൻ ആമസോൺ തയ്യാറെടുപ്പുകൾ നടത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആമസോണിന്റെ ഡെലിവറി സംവിധാനം, സ്മാർട്ട് കോമേഴ്സ് സേവനം എന്നിവയാണ് ഒഎൻഡിസി പ്ലാറ്റ്ഫോമുമായി സംയോജിപ്പിക്കുക. എന്നാൽ, ഉൽപ്പന്നങ്ങളുടെ വിൽപ്പന ഒഎൻഡിസിയുമായി ബന്ധിപ്പിച്ചിട്ടില്ല. ഇവ ഉടൻ തന്നെ ബന്ധിപ്പിക്കുമെന്നാണ് സൂചന.
ആമസോണിനു പുറമേ, സ്നാപ്ഡീലും ഒഎൻഡിസിയുടെ ഭാഗമായിട്ടുണ്ട്. പേയ്മെന്റ് രംഗത്ത് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) പ്രവർത്തിക്കുന്നതുപോലെയുള്ള സംവിധാനമാണ് ഒഎൻഡിസിയും. പ്രത്യേക പ്ലാറ്റ്ഫോമിന്റെ ആവശ്യമില്ലാതെ ഉൽപ്പന്നങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഒഎൻഡിസി പ്ലാറ്റ്ഫോമിന് രൂപം നൽകിയിരിക്കുന്നത്. നിലവിൽ, രാജ്യത്തെ വിവിധ നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒഎൻഡിസി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
Also Read: ഇനി ആരുടെ പ്രതിമയും നിർമിക്കാനില്ല, മതിയായി: തീരുമാനവുമായി സംഗീത-നാടക അക്കാദമി
Post Your Comments