കൊച്ചി: വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 70 വർഷം കഠിനതടവ്. പട്ടിമറ്റം കുമ്മനോട് തയ്യില്‍ വീട്ടില്‍ ഷറഫുദ്ദീ(27)നെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 1,15,000 രൂപ പിഴയും വിധിച്ചു.
read also: ചുഴലിക്കാറ്റ്: 13 വിമാനങ്ങൾ റദ്ദാക്കി, 6 ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി
2021 നവംബർ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവിലായിരുന്നു സംഭവം. മദ്രസയുടെ ടെറസിന്റെ മുകളിലും നിസ്കാരമുറിയിലുംവെച്ച് അധ്യാപകൻ നിരന്തരമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി പഠിക്കുന്ന സ്കൂളില്‍ കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് അധ്യാപിക ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അധ്യാപിക വിവരമറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മൊഴിയെടുത്ത തടിയിട്ടപറമ്പ് പോലീസ് പ്രതിക്കെതിരെ കേസെടുത്തു.
Post Your Comments