പൂവാർ: ബൈക്കിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. പൂവാർ ശൂലംകുടി വിശ്വകർമ്മ നഗർ അഞ്ജനയിൽ ഗണേശൻ ആശാരി (70, റിട്ട: തഹസിൽദാർ) ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പൂവാർ പാലം ജംഗ്ഷനിലെ പെട്രോൾ പമ്പിന് സമീപം ആണ് അപകടം നടന്നത്. നടന്നുപോയ ഗണേശനെ പൂവാറിൽ നിന്നും ആറ്റുപുറത്തേയ്ക്ക് പോവുകയായിരുന്ന ബൈക്ക് ഇടിച്ചശേഷം നിറുത്താതെ പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടനെ പൊലീസെത്തി പൂവാർ ആശുപത്രിയിലും തുടർന്ന്, തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഏഴരയോടെ മരിക്കുകയായിരുന്നു.
Read Also : കാമുകി വിളിച്ചതും ചതിയറിയാതെ ഗൾഫിൽ നിന്നും ഓടിയെത്തി, കെട്ടിയിട്ട് തട്ടിയെടുത്തത് 15 ലക്ഷം: യുവതി അറസ്റ്റിൽ
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ ഗിരിജ. മക്കൾ: അനു (സെക്രട്ടേറിയറ്റ് ), അഞ്ജന. മരുമക്കൾ: രാജിമോഹൻ(സെക്രട്ടേറിയറ്റ് ), രജ്ജിത്. സഞ്ചയനം ചൊവ്വ രാവിലെ ഒമ്പതിന് നടക്കും. സംഭവത്തിൽ പൂവാർ പൊലീസ് കേസെടുത്തു.
Post Your Comments