തൊടുപുഴ: പണം വച്ചുചീട്ടു കളി നടത്തിയ ആറംഗസംഘം പൊലീസ് പിടിയിൽ. കാരിക്കോട് സ്വദേശികളായ കിരണ്‍ലാൽ മാത്യു (26), കാസിം (53), തൊടുപുഴ സ്വദേശി ഷിയാസ് (കാള ഷിയാസ്-39), ഷെഫിൻ (29), ഉടുമ്പന്നൂർ സ്വദേശികളായ അർഷൽ (28), മിഥിലാജ് അംബി (27), ഇടവെട്ടി സ്വദേശി ഷാജി (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധുബാബു, സിഐ വി.സി.വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് ആണ് പിടികൂടിയത്.
Read Also : രജിസ്റ്റർ വിവാഹത്തിന് പറഞ്ഞ ദിവസം കാമുകനെത്തിയില്ല: മനംനൊന്ത് യുവതി ജീവനൊടുക്കി
ഇന്നലെ വൈകുന്നേരം 5.45 ഓടെ ഇടവെട്ടിക്ക് സമീപം മാർത്തോമ ഭാഗത്തുള്ള പുരയിടത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നു 1,15,900രൂപ പൊലീസ് പിടിച്ചെടുത്തു. ഇവരിൽ കാള ഷിയാസ് എട്ടോളം മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
എസ്ഐമാരായ സി.ആർ. ഉണ്ണികൃഷ്ണൻ, ഷംസുദീൻ, എം.എസ്.ഷംസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരീഷ് ബാബു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments