Latest NewsIndiaNews

കശ്മീരിൽ കണ്ടെത്തിയ ലിഥിയം നിക്ഷേപം ലേലത്തിൽ വെയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ: നിബന്ധന ഇങ്ങനെ

ശ്രീനഗർ: കശ്മീരിൽ കണ്ടെത്തിയ ലിഥിയം നിക്ഷേപം ലേലത്തിൽ വെയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കശ്മീരിലെ റിയാസി ജില്ലയിൽ കണ്ടെത്തിയ 5.9 ദശലക്ഷം ടൺ വരുന്ന ലിഥിയം നിക്ഷേപമാണ് സർക്കാർ ലേലത്തിൽ വെയ്ക്കുന്നത്. ഇതിനുള്ള നടപടികൾ ഈ വർഷം ജൂൺ ആദ്യ പാദത്തിൽ കേന്ദ്രം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

Read Also: വളർത്തു മീൻ ചത്തതിന്റെ മനോവിഷമത്തിൽ എട്ടാംക്ലാസുകാരൻ ജീവനൊടുക്കി : സംഭവം മലപ്പുറത്ത്

മറ്റേതൊരു സർക്കാർ ലേലത്തേയും പോലെ, ഇതും എല്ലാവർക്കും തുറന്നുകൊടുക്കുമെന്നും എന്നാൽ ഒരു നിബന്ധനയുണ്ടെന്നുമാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ലിഥിയം ഇന്ത്യയിൽ മാത്രമേ ശുദ്ധീകരിക്കപ്പെടുകയുള്ളൂവെന്നും സംസ്‌കരണത്തിനായി വിദേശത്തേക്ക് അയക്കരുതെന്നും സർക്കാർ നിബന്ധന വയ്ക്കുമെന്നാണ് വിവരം.

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമാണത്തിലെ മുഖ്യഘടകമാണ് ലിഥിയം. നിലവിൽ ഇന്ത്യ പൂർണമായും ലിഥിയം ഇറക്കുമതി ചെയ്യുകയാണ്. 2020-21 വർഷത്തിൽ 173 കോടി രൂപയുടെ ലിഥിയവും 8,811 കോടി രൂപയുടെ ലിഥിയം അയോണുകളുമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.

Read Also: 15 വര്‍ഷം നീണ്ട ബന്ധത്തില്‍ നിന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വേര്‍പിരിയേണ്ടി വന്നു: ഞെട്ടലോടെ ദീപ്തി കൃഷ്ണൻ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button