ദീപ്തി കൃഷ്ണനെന്ന ഗൂഗിള്‍ ജീവനക്കാരി തന്റെ ജീവിതത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച വാക്കുകൾ ചർച്ചയാകുന്നു. പതിനഞ്ചു വർഷമായി ഗൂഗിള്‍ ഇന്ത്യയുടെ എച്ച്.ആര്‍ ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ് ദീപ്തി. ജോലി സംബന്ധമായ ഒരു വീഡിയോ കോളിനിടയിൽ തനിക്ക് ജോലി നഷ്ടമായതിനെകുറിച്ചാണ് ദീപ്തി പങ്കുവച്ചത്.
‘വീഡിയോ കോൾ വിളിക്കുന്നതിനിടയിൽ വിച്ഛേദിക്കപ്പെട്ടു. പിന്നാലെ സ്ക്രീനില്‍ തെളിയുന്നത് ‘ആക്സസ് ഡിനൈഡ്’ എന്ന സന്ദേശമാണ്. ഇന്റര്‍നെറ്റ് പ്രശ്‌നം കാരണമാണ് കോള്‍ വിച്ഛേദിക്കപ്പെട്ടതെന്ന് വിചാരിച്ച് താന്‍ പേജ് റീഫ്രഷ് ചെയ്തുകൊണ്ടേയിരുന്നു. ശേഷം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് ഇവിടെ എന്റെ സമയം കഴിഞ്ഞുവെന്ന് അറിയിക്കുന്ന ഒരു ഇമെയിലായിരുന്നു. ഏറെ കാലം മായാതെ എന്റെയുള്ളില്‍ നില്‍ക്കാന്‍ പോകുന്ന ചിത്രം’. – ഗൂഗിള്‍ ഇന്ത്യയുടെ എച്ച്.ആര്‍ ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് കൈകാര്യം ചെയ്തിരുന്ന ദീപ്തി ലിങ്ക്ഡ്‌ഇന്നില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ഗൂഗിള്‍ പിരിച്ചുവിട്ട 12,000 ജീവനക്കാരില്‍ ഒരാളാണ് ദീപ്തി കൃഷ്ണൻ. 15 വര്‍ഷം നീണ്ട ബന്ധത്തില്‍ നിന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വേര്‍പിരിയേണ്ടി വരുന്നതായുള്ള ഒരു തോന്നലാണ് തനിക്കെന്നും അവര്‍ പറയുന്നു.
Post Your Comments