KottayamNattuvarthaLatest NewsKeralaNews

സ്‌​​കൂ​​ട്ട​​ര്‍ ബൈ​​ക്കു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ച് അപകടം : ചി​കി​ത്സ​യി​ലായിരുന്ന യുവാവ് മരിച്ചു

പ​​ന​​യ​​മ്പാ​​ല ആ​​ഞ്ഞി​​ലി​​തോ​​പ്പി​​ല്‍ സു​​രേ​​ഷ് (വെ​​ള്ളി​​മ​​ണി-36) ആ​​ണ് മ​​രി​​ച്ച​​ത്

ക​​റു​​ക​​ച്ചാ​​ല്‍: സ്‌​​കൂ​​ട്ട​​ര്‍ അ​​പ​​ക​​ട​​ത്തി​​ല്‍ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലായിരുന്ന യുവാവ് മ​​രി​​ച്ചു. പ​​ന​​യ​​മ്പാ​​ല ആ​​ഞ്ഞി​​ലി​​തോ​​പ്പി​​ല്‍ സു​​രേ​​ഷ് (വെ​​ള്ളി​​മ​​ണി-36) ആ​​ണ് മ​​രി​​ച്ച​​ത്.

Read Also : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ വിജിലൻസിന്റെ ഫീൽഡ് തല പരിശോധന ഇന്നും തുടരും

ച​​ങ്ങ​​നാ​​ശേ​​രി-​​വാ​​ഴൂ​​ര്‍ റോ​​ഡി​​ല്‍ ച​​മ്പ​​ക്ക​​ര പി​​എ​​ല്‍​സി ഫാ​​ക്ട​​റി​​ക്ക് സ​​മീ​​പം ചൊ​​വ്വാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30-നു ​​​​ആ​​യി​​രു​​ന്നു അ​​പ​​ക​​ടം. ക​​റു​​ക​​ച്ചാ​​ലി​​ല്‍ നി​​ന്നു മാ​​ന്തു​​രു​​ത്തി ഭാ​​ഗ​​ത്തേ​​ക്കു ​പോ​​യ സു​​രേ​​ഷ് സ​​ഞ്ച​​രി​​ച്ച സ്‌​​കൂ​​ട്ട​​ര്‍ ബൈ​​ക്കു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇടിയുടെ ആഘാതത്തിൽ റോ​​ഡി​​ലേ​​ക്ക് തെ​​റി​​ച്ചു​​വീ​​ണ് ത​​ല​​യ്ക്ക് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ സു​​രേ​​ഷി​​നെ നാ​​ട്ടു​​കാ​​ര്‍ ചേ​​ര്‍​ന്ന് ക​​റു​​ക​​ച്ചാ​​ലി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ര്‍​ന്ന്, കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ ​കോ​​ള​​ജി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു. തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ല്‍ ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യ​​വേ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം മൂ​​ന്ന​​ര​​യോ​​ടെ മ​​രിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​​ര്യ: ഷൈ​​നി, മ​​ക്ക​​ള്‍: ഷോ​​ണ്‍, ഷാ​​രോ​​ണ്‍. സം​​സ്‌​​കാ​​രം പി​​ന്നീ​​ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button