PalakkadKeralaNattuvarthaLatest NewsNews

സ്കൂ​ൾ വി​ട്ടു​വ​​ന്ന വി​ദ്യാ​ർത്ഥി​നി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം : പ്രതിക്ക് ക​ഠി​ന​ത​ട​വും പിഴയും

ക​ണ്ണാ​ടി പു​ഴ​ക്ക​ൽ രാ​ജ​ൻ എ​ന്ന ന​ട​രാ​ജ​നെ​യാ​ണ് (66) കോടതി ശിക്ഷിച്ചത്

പാ​ല​ക്കാ​ട്: സ്കൂ​ൾ വി​ട്ടു​വ​രു​ന്ന വി​ദ്യാ​ർത്ഥി​നി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വും ഇ​രു​പ​തി​നാ​യി​രം രൂ​പ പി​ഴ​യും വി​ധി​ച്ച് കോടതി. ക​ണ്ണാ​ടി പു​ഴ​ക്ക​ൽ രാ​ജ​ൻ എ​ന്ന ന​ട​രാ​ജ​നെ​യാ​ണ് (66) കോടതി ശിക്ഷിച്ചത്. പോ​ക്സോ നി​യ​മ​പ്ര​കാ​രം പാ​ല​ക്കാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി ടി. ​സ​ഞ്ജു ആണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : വളർത്തു മീൻ ചത്തതിന്റെ മനോവിഷമത്തിൽ എട്ടാംക്ലാസുകാരൻ ജീവനൊടുക്കി : സംഭവം മലപ്പുറത്ത്

2022 മാ​ർ​ച്ചി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സിൽ അ​ന്ന​ത്തെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം. ​മ​ഹേ​ഷ് കു​മാ​ർ ആണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചത്.

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂട്ട​ർ ടി. ​ശോ​ഭ​ന ഹാ​ജ​രാ​യി. ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​സി.​പി.​ഒ ജി​ന​പ്ര​സാ​ദ് കോ​ട​തി ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. പി​ഴ​ത്തു​ക ഇ​ര​ക്ക് ന​ൽ​കാൻ കോടതി നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button