വെഞ്ഞാറമൂട്: കൊപ്പം നീന്തൽ കുളത്തിന് സമീപം മുരുക്കുംപുഴ സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേട്ട അമ്പലത്തുമുക്ക് സ്വദേശി എസ്. അരുൺകുമാറിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ എംസി റോഡിനു സമീപത്ത് വെമ്പായം കൊപ്പം സിഎസ്ഐ പള്ളി പരിസരത്തുള്ള പറങ്കിമാവിൽ തോട്ടത്തിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : സ്കൂട്ടര്‍ ബൈക്കുമായി കൂട്ടിയിടിച്ച് അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ് അരുൺ കുമാർ. മരിച്ച അരുൺകുമാറിന് ഇടത് കൈയ്ക്ക് സ്വാധീന കുറവുണ്ട്. ഇയാൾ അവിവാഹിതനാണ്. പ്രദേശത്ത് തന്നെയുള്ള മഞ്ചാടിമൂട്ടിൽ പ്രവർത്തിച്ചുവരുന്ന ഇരുചക്ര വർക്ക്ഷോപ്പിൽ സ്ഥിരമായി വന്നു പോകാറുള്ള ആളാണ് അരുൺ കുമാറെന്ന് നാട്ടുകാർ പറഞ്ഞു.
വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments