പാലക്കാട്: വഴിയരികിൽ നിന്ന വയോധികനെയും ലഹരി മരുന്നു കേസിലെ പ്രതിയെയും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പാലക്കാട് മീനാക്ഷിപുരം മുൻ എസ് എച്ച് ഓ പിഎം ലിബിയെ സസ്‌പെൻഡ് ചെയ്തു. വഴിയരികിൽ ചായക്കട നടത്തുകയായിരുന്ന 57 കാരനെ സ്ഥിരമായി അടുത്ത ക്വർട്ടേഴ്സിലേക്ക് വിളിച്ച് കൊണ്ടുപോയായിരുന്നു ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നത്. വയോധികന്റെ മകന് സംശയം തോന്നി ലിബിക്കെതിരെ പരാതി നൽകുകയായിരുന്നു.
അപരിചിതനായ വയോധികനെ ഭീഷണിപ്പെടുത്തിയാണ് ലിബി ക്വാർട്ടേഴ്സിലേക്ക് വിളിച്ച് വരുത്തിയത്. ഇയാൾ ചെല്ലുമ്പോൾ ലിബി നിക്കർ മാത്രം ധരിച്ച് മുറിയിൽ നിൽക്കുകയായിരുന്നു. ഇവിടെ വെച്ച് ഇയാൾ വയോധികനെ പീഡിപ്പിച്ചു. പിന്നീട് പലതവണ റൂമിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുകയും ചെയ്തു. ഫോൺ വിളിക്കുമ്പോഴൊക്കെ വരണമെന്ന് പറഞ്ഞേൽപ്പിച്ചു. അധികം വൈകാതെ വയോധികൻ പോകാതെയായി, ഇതോടെ നേരിട്ട് വീട്ടിൽ ചെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് സംശയം തോന്നി മകൻ ലിബിക്കെതിരെ പരാതി നൽകിയത്.
എന്നാൽ, പരാതിയിൽ കാര്യമായ നടപടിയുണ്ടായില്ല. ഇയാളെ സ്ഥലം മാറ്റി. പിന്നീട് നടന്ന അന്വേഷണത്തിലാണ് ലിബിക്കെതിരെ സമാനമായ പരാതി ഉള്ളതായി കണ്ടെത്തിയത്. മയക്കുമരുന്ന് കേസിലെ പ്രതിയെയും ഇയാൾ തന്റെ റൂമിലെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയിരുന്നു. നിരവധി ആരോപണങ്ങൾ ഇയാൾക്കെതിരെ ഉണ്ടായിട്ടുണ്ട്. ഇതോടെയാണ്, ലിബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായത്.
Post Your Comments