AlappuzhaLatest NewsKeralaNattuvarthaNews

ചെട്ടിക്കുളങ്ങര കുംഭ ഭരണി മഹോത്സവം : നാളെ പ്രാദേശിക അവധി

മാവേലിക്കര, കാഞ്ഞിരപ്പള്ളി താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്

ആലപ്പുഴ: ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച്‌ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മാവേലിക്കര, കാഞ്ഞിരപ്പള്ളി താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. അതേസമയം, പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം തന്നെ നടക്കും.

Read Also : 15 വര്‍ഷം നീണ്ട ബന്ധത്തില്‍ നിന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വേര്‍പിരിയേണ്ടി വന്നു: ഞെട്ടലോടെ ദീപ്തി കൃഷ്ണൻ പറയുന്നു

13 കരകളില്‍ നിന്ന് ക്ഷേത്രത്തിന് മുന്നിലേക്ക് പുറപ്പെടുന്ന കെട്ടുകാഴ്ചകളാണ് കുംഭഭരണി നാളില്‍ നാട്ടിലെ ഏറ്റവും വലിയ ആകര്‍ഷണം. ഭഗവതിയുടെ പുറത്തെഴുന്നള്ളത്ത് മുതല്‍ കൊടുങ്ങല്ലൂരിലേക്കുള്ള പുറപ്പാട് വരെയാണ് ചെട്ടിക്കുളങ്ങരയ്ക്ക് ഉത്സവകാലം. കരുത്തും കലയും ചേരുന്ന കെട്ടുകാഴ്ചകള്‍, ഭഗവതിയ്ക്ക് ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന കുത്തിയോട്ടം എന്നിവയെല്ലാം പ്രത്യേകതകളാണ്.

അതേസമയം, കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തിൽ വെടിക്കെട്ട് നിബന്ധനകളോടെ നടത്തുന്നതിന് അനുമതി നൽകി. ഉത്സവുമായി ബന്ധപ്പെട്ട് മാരാരിക്കുളം വടക്ക് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 31, റീസര്‍വ്വെ നമ്പര്‍ 63/2-ല്‍ പെട്ട സ്ഥലത്ത് ഫെബ്രുവരി 18, 19 തീയതികളില്‍ രാത്രി എട്ടു മുതല്‍ 8.30 വരെ നിബന്ധനകളോടെ പ്രദര്‍ശന വെടിക്കെട്ട് നടത്തുന്നതിനാണ് അനുമതി കണിച്ചുകുളങ്ങര ദേവസ്വം സെക്രട്ടറിയ്ക്ക് അനുമതി നല്‍കി ജില്ല കളക്ടറാണ് ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button