തിരുവനന്തപുരം: വെട്ടുകാട് പള്ളി തിരുനാള്‍ പ്രമാണിച്ച് തിരുവനന്തപുരം ജില്ലയില്‍ നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലുക്കകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.
നവംബര്‍ 21 വരെയാണ് തിരുനാള്‍ ആഘോഷം. കുര്‍ബാനയ്ക്ക് ഒരു സമയം 400 പേര്‍ക്ക് പങ്കെടുക്കാം.വിശ്വാസികളും വളണ്ടിയര്‍മാരും നിര്‍ബന്ധമായും കൊവിഡ് വാക്സിന്‍ എടുത്തിരിക്കണം. ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയി തരപ്പെടുത്തിയിട്ടുണ്ട്.
തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും.
Post Your Comments