ThrissurKeralaNews

തൃശ്ശൂർ ജില്ലയിലെ ഈ പഞ്ചായത്തുകളിൽ ഇന്ന് പ്രാദേശിക അവധി, പൊതുപരീക്ഷകൾക്ക് മാറ്റമില്ല

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്

തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിനോടനുബന്ധിച്ച് തൃശ്ശൂരിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗുരുവായൂർ, കണ്ടാണശ്ശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട് തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിലാണ് ഇന്ന് അവധി നൽകിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.

ഈ പഞ്ചായത്തുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ, മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. അതേസമയം, ഇന്ന് നടത്താനിരുന്ന പൊതുപരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. കേന്ദ്ര-സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമായിരിക്കുകയില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള ഇന്നത്തെ അവധിക്ക് പകരം, ഏതെങ്കിലുമൊരു ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും.

Also Read: ചർച്ച ഫലം കണ്ടു, റേഷൻ കോൺട്രാക്ടർമാരുടെ 4 ദിവസം നീണ്ട അനിശ്ചിതകാല സമരത്തിന് വിരാമം

shortlink

Related Articles

Post Your Comments

Related Articles


Back to top button