KollamLatest NewsKeralaNattuvarthaNews

ക്ഷേ​ത്ര​ത്തി​ലെ ഗാ​ന​മേ​ള​ക്കി​ടെ തർക്കം, യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു : സ​ഹോ​ദ​ര​ങ്ങ​ൾ പിടിയിൽ

ഓ​ച്ചി​റ വി​ല്ലേ​ജി​ൽ വ​യ​ന​കം ജം​ഗ്ഷ​നു സ​മീ​പം കാ​ട്ടു​ർ​ക​ളി​യി​ക്ക​ൽ വീ​ട്ടി​ൽ പ്ര​വീ​ണ്‍(34), പ്ര​ണ​വ്(31) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്

കൊല്ലം: യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സ​ഹോ​ദ​ര​ങ്ങ​ൾ അറസ്റ്റിൽ. ഓ​ച്ചി​റ വി​ല്ലേ​ജി​ൽ വ​യ​ന​കം ജം​ഗ്ഷ​നു സ​മീ​പം കാ​ട്ടു​ർ​ക​ളി​യി​ക്ക​ൽ വീ​ട്ടി​ൽ പ്ര​വീ​ണ്‍(34), പ്ര​ണ​വ്(31) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ഓ​ച്ചി​റ പൊലീ​സാണ് പി​ടി​കൂടിയത്.

Read Also : ടാറ്റ എഐജി മെഡികെയർ പ്രീമിയർ ഹെൽത്ത് ഇൻഷുറൻസ്: പുതിയ സവിശേഷതകൾ ഉൾപ്പെടുത്തി

മാ​ട​വ​ന ക്ഷേ​ത്ര​ത്തി​ലെ ഗാ​ന​മേ​ള​ക്കി​ട​യി​ലു​ണ്ടായ ​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ള്ള വി​രോ​ധ​ത്താ​ൽ ആണ് ഇ​രു​വ​രും ചേ​ർ​ന്ന് പീ​യു​ഷ് എ​ന്ന യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ പീ​യു​ഷ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് അറസ്റ്റ്. ഓ​ച്ചി​റ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read Also : സൗരോർജ്ജത്തിലേക്ക് മാറാനൊരുങ്ങി ഫെഡറൽ ബാങ്ക്, ആലുവയിലെ ഫെഡറൽ ടവേഴ്സിൽ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചു

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്രതികളെ റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button