കറുകച്ചാല്‍: സ്കൂട്ടര്‍ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പനയമ്പാല ആഞ്ഞിലിതോപ്പില്‍ സുരേഷ് (വെള്ളിമണി-36) ആണ് മരിച്ചത്.
Read Also : കരിപ്പൂർ വിമാനത്താവളത്തിൽ സ്വര്‍ണ്ണ വേട്ട; ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണവുമായി യുവാവ് പിടിയില്‍
ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ ചമ്പക്കര പിഎല്‍സി ഫാക്ടറിക്ക് സമീപം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30-നു ആയിരുന്നു അപകടം. കറുകച്ചാലില്‍ നിന്നു മാന്തുരുത്തി ഭാഗത്തേക്കുപോയ സുരേഷ് സഞ്ചരിച്ച സ്കൂട്ടര്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷിനെ നാട്ടുകാര്‍ ചേര്‍ന്ന് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ വൈകുന്നേരം മൂന്നരയോടെ മരിക്കുകയായിരുന്നു.
മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ഷൈനി, മക്കള്‍: ഷോണ്‍, ഷാരോണ്‍. സംസ്കാരം പിന്നീട് നടക്കും.
Post Your Comments