ഹൈദരാബാദ്: ഹൈദരാബാദ് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. സുഡാനിൽ നിന്നെത്തിയ 23 യാത്രക്കാരിൽ നിന്നായി 14.09 കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്. സുഡാനിൽ നിന്ന് ഷാർജ വഴിയാണ് ഇവർ ഹൈദരാബാദിലെത്തിയത്. ഷൂസിനുള്ളിലെ ചെറു അറകളിലും വസ്ത്രങ്ങൾക്കിടയിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു.
എട്ട് കോടി രൂപയോളം രൂപയാണ് പിടിച്ചെടുത്തത്. അതേസമയം, കഴിഞ്ഞ ദിവസം കരിപ്പൂരിലും വൻ സ്വർണ്ണവേട്ട നടന്നിരുന്നു. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കരിപ്പൂരിൽ നിന്നും പിടിച്ചെടുത്തത്. മുഹമ്മദ് സഫുവാൻ എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
Post Your Comments