
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതോടെ ജനങ്ങള്‍ ഏറെ ദുരിതത്തിലാണ്. വിലക്കയറ്റം പിടിച്ചു നിര്‍ത്താനോ അവശ്യ വസ്തുക്കളുടെ ഉയര്‍ന്ന വില നിയന്ത്രിക്കാനോ പാകിസ്ഥാന്‍ സര്‍ക്കാരിന് കഴിയാത്തത് ജനരോഷത്തിന് ഇടയാക്കിയിരിക്കുകയാണ്. പാകിസ്ഥാന്‍ ജനതയെ ദുരിതത്തിലാഴ്ത്തിയത് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
Read Also: കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പുതിയ ചെയർമാനായി സയ്യിദ് അഖ്തർ മിർസ
പാക് പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുമുള്ള പാക് യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
നരേന്ദ്ര മോദി പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ പാകിസ്ഥാന്‍ മെച്ചപ്പെട്ട അവസ്ഥയിലാകുമായിരുന്നുവെന്നാണ് വീഡിയോയില്‍ പാക് യുവാവ് പറയുന്നത്. ‘പാകിസ്ഥാന്‍ സേ സിന്ദാ ഭാഗോ, ചാഹേ ഇന്ത്യ ജാവോ’ ഇതായിരുന്നു പാക് യുവാക്കള്‍ മുഴക്കിയ മുദ്രാവാക്യം.
പാകിസ്ഥാനില്‍ ജനിച്ചതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും 1947-ലെ ഇന്ത്യയുടെ വിഭജനത്തെക്കുറിച്ച് യുവാവ് വിലപിക്കുകയും ചെയ്തു, ‘മുഴുവന്‍ ഹിന്ദ് (ഇന്ത്യ), പാക് എന്നിവ ഒരു രാജ്യമായിരുന്നെങ്കില്‍ തനിക്കും മറ്റ് പാകിസ്ഥാനികള്‍ക്കും ന്യായമായ വിലയ്ക്ക് അവശ്യവസ്തുക്കള്‍ വാങ്ങാന്‍ കഴിയുമായിരുന്നു’,യുവാവ് വീഡിയോയില്‍ പറയുന്നു. പാകിസ്ഥാന്‍ രാഷ്ട്രീയക്കാരില്‍ ആരെയും പാക്കിസ്ഥാന് ആവശ്യമില്ല, മറിച്ച് നമ്മുടെ രാജ്യത്തെ തെറ്റായ ആളുകളെ ശരിയായ പാതയില്‍ കൊണ്ടുവരാന്‍ കഴിയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല, ഇന്ത്യ ശത്രുവല്ല, മിത്രമാണെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പാകിസ്ഥാനിലെ ജനങ്ങളോട് പറഞ്ഞിരുന്നെങ്കില്‍, പച്ചക്കറികള്‍, ചിക്കന്‍, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുടെ വില കുറയുമെന്ന് യുവാക്കള്‍ പറയുന്നു. പാകിസ്ഥാന്‍ മാധ്യമങ്ങള്‍ ഇന്ത്യയ്ക്കെതിരായ വിദ്വേഷം പാകിസ്ഥാന്‍ ജനങ്ങളില്‍ വളര്‍ത്തുകയാണ് ചെയ്തതെന്നും യുവാവ് ചൂണ്ടിക്കാണിക്കുന്നു.
Post Your Comments