PathanamthittaLatest NewsKeralaNattuvarthaNews

സു​ഹൃ​ത്തിനൊപ്പം കയത്തിൽ കുളിക്കാനിറങ്ങിയ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി മു​ങ്ങി​മ​രി​ച്ചു

തി​രു​മൂ​ല​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒമ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യും തു​ക​ല​ശേ​രി ഐ​ക്കാ​ട് പ്ലാം​ന്ത​റ താ​ഴ്ച​യി​ൽ പി.​എം. അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ​യും ന​ജീ​റ​യു​ടെ​യും മ​ക​നു​മാ​യ ആ​സി​ഫ് മു​ഹ​മ്മ​ദാ(14)​ണ് മ​രി​ച്ച​ത്

തി​രു​വ​ല്ല: സ്കൂ​ൾ വി​ദ്യാ​ർത്ഥി മ​ണി​മ​ല​യാ​റ്റി​ൽ മു​ങ്ങി​മ​രി​ച്ചു. തി​രു​മൂ​ല​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒമ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യും തു​ക​ല​ശേ​രി ഐ​ക്കാ​ട് പ്ലാം​ന്ത​റ താ​ഴ്ച​യി​ൽ പി.​എം. അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ​യും ന​ജീ​റ​യു​ടെ​യും മ​ക​നു​മാ​യ ആ​സി​ഫ് മു​ഹ​മ്മ​ദാ(14)​ണ് മ​രി​ച്ച​ത്.

മ​ണി​മ​ല​യാ​റ്റി​ലെ നാ​റാ​ണ​ത്ത് ക​ട​വിൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ഓ​ടെ ​ആ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​ൽ നി​ന്നു വീ​ട്ടി​ലെ​ത്തി​യ ശേ​ഷം സു​ഹൃ​ത്താ​യ മാ​ലി​ക് മു​ഹ​മ്മ​ദ് ഹ​സി​നു​മാ​യി ഒ​ന്നി​ച്ച് ക​ട​വി​ൽ കു​ളി​ക്കാ​ൻ പോ​യ ആ​സി​ഫ് വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ ക​യ​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read Also : തുർക്കിക്ക് പിന്നാലെ അഫ്‌ഗാനിസ്ഥാനിലും താജിക്കിസ്ഥാനിലും ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി

വി​ദ്യാ​ർ​ത്ഥിക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ടെത്തിയ നാ​ട്ടു​കാ​രും സംഭവം അറി‍ഞ്ഞെത്തിയ അ​ഗ്നി​ശ​മ​ന​സേ​ന വി​ഭാ​ഗ​വും കൂ​ടി തെ​ര​ച്ചി​ൽ ന​ട​ത്തിയാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടുത്തത്.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button