Latest NewsKeralaNews

മാതൃഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ല: സാംസ്‌കാരത്തിന്റെ അടിത്തറ കൂടിയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാതൃഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ലെന്നും അത് നമ്മുടെ സാംസ്‌കാരത്തിന്റെ അടിത്തറ കൂടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ പരാമർശം. ലോകമെമ്പാടും നിലനിൽക്കുന്ന ഭാഷകളുടെ സമ്പന്നമായ വൈവിധ്യത്തെ നമുക്ക് ആഘോഷിക്കാമെന്നും നമ്മുടെ ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയിൽ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂർണവും സമഗ്രവുമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ബന്ദന വീട്ടിൽ പൂജ നടത്തി, സുഹൃത്തുക്കളും വീട്ടുകാരും പങ്കെടുത്തു

മാതൃഭാഷയെ സംരക്ഷിക്കാനും അതിനെ ആധുനികവൽക്കരിച്ച് വിപുലപ്പെടുത്താനും നിരന്തരമായ പരിശ്രമം വേണ്ടതുണ്ട്. അതിലൂടെ സംരക്ഷിക്കപ്പെടുന്നത് നൂറ്റാണ്ടുകളുടെ സാംസ്‌കാരിക പൈതൃകവും അറിവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മാതൃഭാഷയുടെ സമൃദ്ധിയും സൗന്ദര്യവും ആസ്വദിക്കാൻ ഭാവി തലമുറയ്ക്കുകൂടി കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ടും ലോകത്തിലെ ഭാഷാ വൈവിധ്യത്തെ അംഗീകരിച്ചുകൊണ്ടും ഈ ദിനം അർത്ഥപൂർണ്ണമായ രീതിയിൽ നമുക്ക് ആചരിക്കാം. ഈ ദിനത്തിൽ മാതൃഭാഷയെ സംരക്ഷിക്കാനായി പോരാടിയ ധീരരെ ആദരിക്കുകയും ആ ചരിത്രം സ്മരിക്കുകയും ചെയ്യാം. ഏവർക്കും അന്താരാഷ്ട്ര മാതൃഭാഷാ ദിനാശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഇന്ന് അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ ലോകമെമ്പാടും നിലനിൽക്കുന്ന ഭാഷകളുടെ സമ്പന്നമായ വൈവിധ്യത്തെ നമുക്ക് ആഘോഷിക്കാം. മാതൃഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ല; അത് നമ്മുടെ സാംസ്‌കാരത്തിന്റെ അടിത്തറ കൂടിയാണ്. നമ്മുടെ ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയിൽ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂർണവും സമഗ്രവുമാകുന്നത്.

മാതൃഭാഷയെ സംരക്ഷിക്കാനും അതിനെ ആധുനികവൽക്കരിച്ച് വിപുലപ്പെടുത്താനും നിരന്തരമായ പരിശ്രമം വേണ്ടതുണ്ട്. അതിലൂടെ സംരക്ഷിക്കപ്പെടുന്നത് നൂറ്റാണ്ടുകളുടെ സാംസ്‌കാരിക പൈതൃകവും അറിവുമാണ്. മാതൃഭാഷയുടെ സമൃദ്ധിയും സൗന്ദര്യവും ആസ്വദിക്കാൻ ഭാവി തലമുറയ്ക്കുകൂടി കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ടും ലോകത്തിലെ ഭാഷാ വൈവിധ്യത്തെ അംഗീകരിച്ചുകൊണ്ടും ഈ ദിനം അർത്ഥപൂർണ്ണമായ രീതിയിൽ നമുക്ക് ആചരിക്കാം. ഈ ദിനത്തിൽ മാതൃഭാഷയെ സംരക്ഷിക്കാനായി പോരാടിയ ധീരരെ ആദരിക്കുകയും ആ ചരിത്രം സ്മരിക്കുകയും ചെയ്യാം. ഏവർക്കും അന്താരാഷ്ട്ര മാതൃഭാഷാ ദിനാശംസകൾ!

Read Also: താമസ വിസ പുതുക്കാൻ പുതിയ മാനദണ്ഡവുമായി യുഎഇ: വിശദാംശങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button