ഗുവാഹത്തി: അവിഹിത ബന്ധത്തിന് തടസം നിന്ന ഭർത്താവിനെയും സ്വത്ത് കൈകാര്യം ചെയ്യാൻ അനുവദിക്കാതിരുന്ന അമ്മായിഅമ്മയെയും യുവതി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവിനെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി, മൃതദേഹങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം ബന്ദന വീട്ടിൽ പൂജ നടത്തിയതായി റിപ്പോർട്ട്. ആരെയും ഒന്നും അറിയിക്കാതെ, ഒരു സാധാരണ ജീവിതമായിരുന്നു യുവതി നയിച്ചത്.
രണ്ട് ജീവൻ കവർന്നെടുത്തത്തിന്റെ പശ്ചാത്താപത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാതെ, ബന്ദന പ്രത്യക്ഷത്തിൽ ഒരു സാധാരണ ജീവിതം നയിച്ചു. കുറ്റകൃത്യം ചെയ്ത ശേഷം ഇവർ തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ നരേങ്കിയിലെ അതേ വീട്ടിൽ സത്യനാരായണ പൂജ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഭർത്താവിനെ കൊലപ്പെടുത്തി രണ്ട് മാസത്തിന് ശേഷം ഒക്ടോബറിലാണ് ഇത് സംഭവിച്ചത്. ബന്ദനയുടെ മാതാപിതാക്കളും പൂജയിൽ പങ്കെടുത്തു
Also Read:വറുത്ത മീന്‍ പെണ്‍കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുന്നത് മുഖക്കുരു വരാതിരിക്കാന്‍: ഷൈന്‍ ടോം ചാക്കോ
കേസിൽ ബന്ദന കലിതയെയും ഇവരുടെ കാമുകനെയും സുഹൃത്തിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹേതര ബന്ധവും സ്വത്തോടുള്ള അത്യാർത്തിയുമാണ് കുറ്റകൃത്യത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കലിതയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നു. ഇത് ഭർത്താവ് കണ്ടുപിടിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. കൂടാതെ, അമ്മായിയമ്മയുടെ സ്വത്തിലും കലിതയ്ക്ക് കണ്ണുണ്ടായിരുന്നു. എന്നാൽ, മരുമകളുടെ ഈ ആഗ്രഹം നടത്തിക്കൊടുക്കാൻ അമ്മായിഅമ്മ തയ്യാറായില്ല. ഇതോടെയാണ്, ഇരുവരെയും കൊലപ്പെടുത്താൻ യുവതി പദ്ധതി ഒരുക്കിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 17 ന് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ കലിത ഭർത്താവ് അമർജ്യോതി ഡേയെയും അമ്മായിയമ്മ ശങ്കരി ഡേയെയും കൊലപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ യുവതി കുറ്റസമ്മതം നടത്തി. ഭർത്താവിനേയും അമ്മയേയും കൊലപ്പെടുത്തിയ ശേഷം രണ്ട് പങ്കാളികൾക്കൊപ്പം ശരീരഭാഗങ്ങൾ മേഘാലയയിലെ പർവതനിരകളിൽ വലിച്ചെറിഞ്ഞതായും അവർ പോലീസിനോട് പറഞ്ഞു.
Also Read:പ്രമേഹം നിയന്ത്രിക്കാൻ തുളസിയില ഇങ്ങനെ കഴിയ്ക്കൂ
റിപ്പോർട്ടുകൾ പ്രകാരം അമർജ്യോതി ഡേ ബന്ദന കലിതയെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആണ് വിവാഹം കഴിച്ചത്. ഗുവാഹത്തി നഗരത്തിന്റെ കിഴക്കൻ ഭാഗത്തുള്ള നരേംഗിയിലാണ് ഇരുവരും താമസിച്ചിരുന്നത്. ആദ്യ വർഷങ്ങളിൽ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ ബന്ദനയ്ക്ക് ധൻജിത് ദേക എന്ന യുവാവുമായി ബന്ധമുണ്ടെന്ന് അമൃതജ്യോതി കണ്ടെത്തി. ഇതോടെ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നു.
മറുവശത്ത്, അമർജ്യോതിയുടെ അമ്മ ശങ്കരി ഡേയ്ക്ക് നഗരമധ്യത്തിലുള്ള ചന്ദ്മാരി പ്രദേശത്ത് അഞ്ച് കെട്ടിടങ്ങളുണ്ട്. അവർ ഒരു വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. മറ്റ് നാല് വീടുകൾ വാടകയ്ക്ക് നൽകി. ഈ കെട്ടിടങ്ങളുടെ വാടക ശങ്കരി ഡേയുടെ സഹോദരനാണ് കൈപ്പറ്റുന്നത്‍. അമ്മായിയമ്മയുടെ സാമ്പത്തികം തനിക്ക് കൈകാര്യം ചെയ്യണമെന്നായിരുന്നു യുവതിക്ക്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് ദാമ്പത്യ തർക്കം രൂക്ഷമായതോടെ അമർജ്യോതിയും ബന്ദനയും വിവാഹമോചനത്തിന് തയ്യാറെടുക്കുകയായിരുന്നു.
ഇതിനിടെയാണ് ഭർത്താവിനെയും അമ്മായിയമ്മയെയും കാണാതായതായി ഏഴുമാസം മുമ്പ് ബന്ദന നൂന്മതി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇവരെക്കുറിച്ചോ ഇവർ എവിടെയാണെന്നതിനെക്കുറിച്ചോ യാതൊരു സൂചനയും ലഭിച്ചില്ല. കുറച്ച് സമയത്തിന് ശേഷം, ശങ്കരി ഡേയുടെ സഹോദരൻ ശങ്കരി ഡേയുടെ അഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന പണം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ബന്ദന മറ്റൊരു പരാതി നൽകി. ഇതാണ് യുവതിക്ക് തിരിച്ചടിയായത്.
പോലീസ് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ബന്ദന കലിത തന്നെയാണ് എടിഎം കാർഡുകൾ ഉപയോഗിച്ച് അമ്മായിയമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ പിൻവലിച്ചതെന്ന് കണ്ടെത്തി. ഇത് പോലീസിന് അവളെ സംശയിക്കാൻ ഇടയാക്കി. കൂടുതൽ അന്വേഷണത്തെ തുടർന്ന് അവൾക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ച ശേഷം, അവർ ഫെബ്രുവരി 17 ന് യുവതിയെ അറസ്റ്റ് ചെയ്തു.
Post Your Comments